വക്കീൽ പഠനവും കൂടെ പെറോട്ട ഉണ്ടാക്കലും; കുഞ്ഞിലേ അമ്മയെ സഹായിക്കാൻ തുടങ്ങി... ഒടുവിൽ അത് ജീവിത മാർഗമായി; വൈറലായ അനശ്വരയെയും കുടുംബവും ഇവിടെയുണ്ട്!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു വക്കീൽ വിദ്യാർത്ഥിനി പെറോട്ട ഉണ്ടാക്കുന്നതാണ്.എരുമേലി -കാഞ്ഞിരപ്പള്ളി റോഡില്‍ കുറുവാംമൂഴിയിലെ ആര്യ ഹോട്ടലിലെ പൊറോട്ട നാട്ടുകാര്‍ക്ക് പ്രിയമാണ്. പൊറോട്ട ഉണ്ടാക്കുന്ന കാഴ്ച കഴിക്കാന്‍ എത്തുന്നവര്‍ക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു.
വക്കീല്‍ കുപ്പായമിടാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയും സ്കൂള്‍ വിദ്യാര്‍ഥിനികളായ അനിയത്തിമാരും ചേര്‍ന്ന് പൊറോട്ട ഉണ്ടാക്കുന്ന കാഴ്ച ഹോട്ടലിലെ ഭക്ഷണത്തിെന്റ രുചി പോലെ തന്നെ വ്യത്യസ്തമായ ഒന്നാണ്. തൊടുപുഴ അല്‍-അസ്ഹര്‍ ലോ കോളജ് വിദ്യാര്‍ഥിനി അനശ്വരയാണ് ആര്യാ ഹോട്ടലിലെ പ്രധാന പൊറോട്ട നിര്‍മാതാവ്.
പഠനത്തോടൊപ്പം അമ്മ സുബിയെ സഹായിക്കാനാണ് ജീവിത മാര്‍ഗമായ ഹോട്ടലില്‍ അനശ്വര പൊറോട്ട ഉണ്ടാക്കുന്നത്. അനശ്വരയുടെ അനിയത്തിമാരും പ്ലസ് വണ്‍, ആറാം ക്ലാസ് വിദ്യാര്‍ഥിനികളുമായ മാളവിക, അനാമിക എന്നിവരും അമ്മക്ക് സഹായവുമായി അടുക്കളയിലുണ്ടാകും.
50 വര്‍ഷം മുമ്ബ് പിതാവ് ആരംഭിച്ച ഹോട്ടല്‍ 23 വര്‍ഷമായി സുബിയാണ് നടത്തി വരുന്നത്. സ്വന്തമായി വീടില്ലാത്ത സുബിയും സഹോദരി സതിയും സുബിയുടെ മൂന്ന് പെണ്മക്കളും ഹോട്ടലിനോട് ചേര്‍ന്നാണ് താമസിക്കുന്നത്. അനശ്വരയും വല്യമ്മ സതിയും കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുന്നുമുണ്ട്. അമ്മയാണ് ആദ്യത്തെ ഗുരുവെന്ന് അനശ്വര പറയുന്നു.
ചെറുപ്രായത്തില്‍ അമ്മയെ സഹായിക്കാനാണ് പൊറോട്ട ഉണ്ടാക്കി തുടങ്ങിയത്. ലോക്ഡൗണില്‍ ഹോട്ടലില്‍ വരുമാനം കുറഞ്ഞതോടെ മറ്റൊരു ജോലിക്ക് പോയതായിരുന്നു. എന്നാല്‍, വക്കീല്‍ പഠനത്തിന്റെ തിരക്കായതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.
വക്കീലാകാന്‍ പഠിക്കുന്ന അനശ്വര പൊറോട്ട ഉണ്ടാക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ അനശ്വരക്ക് അഭിനന്ദന പ്രവാഹമാണ്. കോളജിലെ സഹപാഠികളും വലിയ പിന്തുണയാണ് നല്‍കുന്നത്. നാട്ടുകാരും, കൂട്ടുകാരും നല്കുന്ന പ്രോത്സാഹനമാണ് ഞങ്ങളുടെ കുഞ്ഞു കുടുംബത്തിന്റെ സന്തോഷമെന്നും അനശ്വര കൂട്ടിച്ചേർത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























