മലയാളി പൊളിയല്ലേ! വീണ്ടും ഗൂഗിളിന്റെ പിഴവ് കണ്ടെത്തിയ ഹരിശങ്കറിന് ഹാള്‍ ഓഫ് ഫെയിം അംഗീകാരം; ഗൂഗള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഹരിശങ്കറിന്റെ റാങ്ക് 314

ഗൂഗിളിന് പറ്റിയ സുരക്ഷാവീഴ്ച കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശിയെ തേടി വീണ്ടും ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗള്‍ സബ് ഡൊമെയ്നില്‍ ആര്‍ക്കും പ്രവേശിക്കാവുന്ന ടെക്സ്റ്റ് ഫീല്‍ഡിലെ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് ആണ് എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹരിശങ്കര്‍ കണ്ടെത്തിയിരിക്കുന്നത്.
ഡേറ്റ ബേസില്‍ സൂക്ഷിച്ച വ്യക്തികള്‍ മറച്ചുവെച്ച വിവരങ്ങളും ചോര്‍ത്താമെന്ന് 2017ല്‍ കണ്ടെത്തിയപ്പോഴും ഹരിശങ്കറിന് ഹാള്‍ ഓഫ് ഫെയിം അംഗീകാരം തേടിയെത്തിയിരുന്നു. പ്രധാന ഡൊമെയ്നുകളിലെയും ഡിവൈസുകളിലെയും പിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കുമാണ് ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം അംഗീകാരം നല്‍കുന്നത്.
മേയ് ആദ്യമാണ് ഗൂഗിള്‍ സബ്ഡൊമെയ്നിലെ സുരക്ഷാവീഴ്ച അധികൃതരുടെ മുന്നിൽ എത്തിക്കുന്നത്. കഴിഞ്ഞ അഞ്ചിന് മറുപടി ലഭിച്ചു. മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന ഹരിശങ്കര്‍ നേരത്തെയും നിരവധി കമ്ബനികളുടെ ഡിജിറ്റല്‍ സുരക്ഷാപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടുണ്ട്.
തുടക്കത്തില്‍ യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് എന്നിവയുടെ സഹായത്തോടെയാണ് എത്തിക്കല്‍ ഹാക്കിങ് പഠിച്ചത്. സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്. നൂറിലധികം കമ്പനികളുടെ വെബ്സൈറ്റുകളുടെയും സെര്‍വറുകളുടെയും സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹരിശങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്ക് നിലവാരത്തിന് അനുസരിച്ച് നല്കുന്ന അംഗീകാരമാണ് ഹാള്‍ ഓഫ് ഫെയിം. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിര്‍ണയിക്കുന്നത്. 22 പേജുള്ള ഗൂഗ്ള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഹരിശങ്കറിെന്റ സ്ഥാനം ഏഴാം പേജിലാണ്. ആയിരത്തിലധികം പേരുള്ള ലിസ്റ്റില്‍ 314 ആണ് ഹരിശങ്കറിെന്റ റാങ്കിങ്.
https://www.facebook.com/Malayalivartha


























