ഇറച്ചിക്കോഴി വില്പനയുടെ മറവിൽ രാത്രി നിരവധി യുവാക്കളടക്കം മിനിയുടെ കടയിലെത്തും; സംശയം തോനിയ നാട്ടുകാർ പൊലീസിന് പരാതിയും നൽകി, പോലീസിനെ കണ്ടാല്‍ മിനിയും സുഹൃത്തും ഓടി രക്ഷപെടും; ഒടുവിൽ സാഹസികമായി ഇവരെ കീഴടക്കിയത് ഇങ്ങനെ... ഇരുട്ടിന്റെ മറവിൽ നടന്നത് അറിഞ്ഞാൽ ഞെട്ടിപ്പോകും!

ആലപ്പുഴ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ ചാരായം വില്‍പ്പന. പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തിയതോടെ വില്പന നടത്തിയ സ്ത്രീയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടില്‍ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടില്‍ മിനി(44) എന്നിവരാണ് പോലീസ് പിടിയിലായത്. ചാരായം വാറ്റ് കേസുമായി ബന്ധപ്പെട്ട് മിനി പോലീസിന്റെ സ്ഥിരം ലിസ്റ്റില്‍ പെട്ടയാളാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഇതിനുമുന്‍പും മിനിയെ സമാനമായ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു മിനിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് ഇരുവരുടെയും വ്യാജ ചാരായ വില്പന. രാത്രികാലങ്ങളിൽ യുവാക്കളടക്കമുള്ളവര്‍ ഇറച്ചിക്കോഴി വാങ്ങാന്‍ കടയിലെത്തുന്നതും മറ്റും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിരുന്നു.
നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പോലീസിനെ കണ്ടതും മിനി ഓടി രക്ഷപെട്ടു. പൊലീസിന് പിടികൂടാനായില്ല. റോഡില്‍ കൂടി പോലീസ് വാഹനം പോകുമ്പോൾ തന്നെ മിനിയും സുഹൃത്തും ഓടി രക്ഷപെടാറുള്ളത് പതിവ് സംഭവമാണ്. എന്നാല്‍ ഇത്തവണ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സംഘം മിനിയുടെ കടയില്‍ എത്തുന്നതും. മിനിയും സുഹൃത്തും ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
അതേസമയം, പൊന്‍കുന്നത് വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹൈടെക്ക് വ്യാജമദ്യ നിര്‍മാണ കേന്ദ്രം എക്സൈസ് പൂട്ടിച്ചു. ഇരുപത് ലിറ്റര്‍ ചാരായവും 400ലിറ്റര്‍ വാഷും കണ്ടെത്തി. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിക്കായി പരിശോധന ഊര്‍ജിതമാക്കി.
പൊൻകുന്നം ഇളങ്കുളത്ത് പൗര്‍ണമിയില്‍ അശോക് കുമാറാണ് വീട്ടില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വ്യാജമദ്യം നിര്‍മിച്ചത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അശോക് കുമാര്‍ എക്സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. വീടിന്‍റെ രണ്ടാംനിലയിലാണ് ചാരായം വാറ്റിയിരുന്നത്. എക്സൈസ് വാഹനം കണ്ടതോടെ അശോക് കുമാര്‍ രണ്ടാംനിലയില്‍ നിന്ന് സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ചാടി. ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നുവെങ്കിലും പ്രതിയെ പിടികൂടാനായില്ല. വാഹന കച്ചവടത്തിന്‍റെ മറവിലായിരുന്നു ചാരായ വില്‍പന. 2000 മുതല്‍ 2500 വരെയാണ് ഒരുലിറ്ററിന് ഈടാക്കിയിരുന്നത്.
ചാരായ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കണ്ടെത്തി. ചാരായം വിറ്റവകയില്‍ ലഭിച്ച കാല്‍ലക്ഷം രൂപയും വീട്ടില്‍ നിന്ന് കണ്ടെത്തി. ലോക്ഡൗണ്‍ കാലത്ത് നിരവധി പേരാണ് അശോക് കുമാറില്‍ നിന്ന് ചാരായം വാങ്ങിയിരുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ വീടിന്‍റെ രണ്ടാംനിലയിൽ വന്‍തോതില്‍ ചാരായ നിര്‍മാണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha