പോലീസിന്റെ തോന്ന്യാസത്തിനെതിരെ തുറന്നടിച്ച് കുമ്മനം... ഈ പരിപാടി ഇവിടെ നടക്കൂല..! വണ്ടി നേരേ ഡിജിപിയുടെ ഓഫീസിലേക്ക് വിടടോ..

കൊടകര കുഴൽപണ വിവാദ കേസിൽ ബിജെയെ വളഞ്ഞിട്ട് ആക്രമിക്കാൻ തക്കം പാർത്ത് ഇരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും മറ്റ് ബിജെപി വിരുദ്ധരും. ഇപ്പോൾ ഇതിനൊപ്പം പോലീസും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കളുടെ പ്രധാന ആരോപണം.
ഈ സാഹചര്യത്തിലാണ് ഇതിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയത്. ബിജെപിയെ നശിപ്പിക്കാന്‍ സിപിഐഎം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൊലീസിനും പങ്കുണ്ടെന്ന പരാതിയുമായി ഡിജിപിയെയും കാണുമെന്നാണ് കുമ്മനം രാജശേഖരന്‍ ഇപ്പോൾ പറയുന്നത്.
പൊലീസിന്റെ ഇത്തരത്തിലുള്ള തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാനാണ് ഡിജിപിയെ കാണാന്‍ പോകുന്നതെന്ന് കുമ്മനം പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.
കുമ്മനം പറഞ്ഞത് ഇങ്ങനെയായിരുന്നു... ”ഡിജിപിയെ കണ്ട് പൊലീസിന്റെ തോന്ന്യാസം അവസാനിപ്പിക്കണമെന്ന് പറയാന്‍ പോവുകയാണ്. എന്നാല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെ കാണില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം തന്നെ ചെയ്യുമ്പോള്‍, അദ്ദേഹത്തെ പോയി നേരിട്ട് കണ്ടിട്ട് എന്തുകാര്യം.
പരാതി പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. സംസ്ഥാന ഭരണരംഗത്തെ തലവന്‍ ഗവര്‍ണറാണ്. നിയമവിധേയമായി അദ്ദേഹത്തിന് എന്ത് നടപടിയും സ്വീകരിക്കാം. ബിജെപിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം രേഖമൂലം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അത് പരിശോധിച്ച് അദ്ദേഹം യുക്തമായത് ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.”
കുമ്മനം രാജശേഖരനൊപ്പം ഒ രാജഗോപാല്‍, അഡ്വ. പി സുധീര്‍, എസ്. സുരേഷ്, വിവി രാജേഷ് എന്നിവരും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി. ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാന്‍ സിപിഐഎം ശ്രമം നടത്തുന്നുവെന്നാരോപിച്ച ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
വിഷയത്തില്‍ ഇടപെട്ട് നീതി ലഭ്യമാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ബിജെപി നേതാക്കളെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടിയുടെ പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.
”കൊടകര സംഭവത്തില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ല. കെ സുരേന്ദ്രനെ നശിപ്പിക്കാന്‍ നീക്കമാണ്. കുടുംബാംഗങ്ങളെ വിഷയത്തില്‍ അനാവശ്യമായി വലിച്ചിഴക്കുന്നു. മഞ്ചേശ്വരത്തേത് കള്ള പരാതിയാണ്. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം. ബിജെപി എല്ലാം തന്റേടത്തോടെ ചെറുക്കും.
കോഴ വാങ്ങിയ സുന്ദരയുടെ പേരില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്. ഇത് സംബന്ധിച്ച് ഡിജിപിക്കും പരാതി നല്‍കും. ഗവര്‍ണര്‍ പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” കുമ്മനം പറഞ്ഞു.
അതേസമയം, കൊടകര കള്ളപ്പണക്കേസിന്റെ പേരില്‍ ബിജെപിക്കെതിരെ അനാവശ്യ ആരോപണങ്ങളാണ് സിപിഐഎമ്മും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് .
സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി ബിജെപിയെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്റെ മകനെ പോലും മാധ്യമങ്ങളില്‍ വലിച്ചഴിച്ച് നാണംകെട്ട കളിക്ക് നേതൃത്വം കൊടുക്കുമ്പോള്‍ ഇത് ഇന്ത്യയാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും എം.ടി രമേശ് പറഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഘടിതമായ അക്രമത്തിനാണ് മുഖ്യമന്ത്രി മുതിര്‍ന്നതെന്നും ഇതില്‍ അദ്ദേഹം മാപ്പ് പറയണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
കൊടകര കേസുമായി ബിജെപിയെ ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നത് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ഇടപെട്ടൂവെന്ന് പറഞ്ഞ് സുരേന്ദ്രനെ ജാമ്യമില്ലാ കേസില്‍ കുടുക്കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നത്.
നിയമത്തെ വ്യഭിചരിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കും. ബിജെപിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധ പരിപാടിക്ക് നാളെ തുടക്കം കുറിക്കുമെന്നും സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് പോലും അറിയാം ഒന്നും നടക്കില്ലെന്ന്. അതുകൊണ്ടാണ് നിയമസഭയില്‍ പോലും ഒന്നും പറയാത്തത്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം സുന്ദര സ്വയം പിന്‍വലിച്ചതാണെന്ന് അദ്ദേഹം തന്നെയാണ് എഴുതിക്കൊടുത്തത്.
പ്രതികാരം ചെയ്യുമ്പോള്‍ അത് അന്തസായി ചെയ്യാന്‍ തയ്യാറാവണം. ഇഡി അന്വേഷണം ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരാണ് പറയേണ്ടത്. ഏത് അന്വേഷണം വന്നാലും ബിജെപിക്കൊന്നും സംഭവിക്കില്ലെന്നും എംടി രമേശ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha