ടിആർപിയിൽ ആശ്വാസം... മരണത്തിൽ ആശങ്ക..! സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ കൊറോണ കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. തുടർച്ചയായി ആറാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ൽ താഴെയാണ് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ആശങ്ക നിലനിർത്തി മരണനിരക്ക് നിലനിൽക്കുകയാണ്.
6 ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 1000ത്തിനു മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ് 533, ഇടുക്കി 451, വയനാട് 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,022 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09 ആണ്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,437 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,048 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 928 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,39,064 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,24,248 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,92,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 889 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എന്നിരുന്നാലും ലോക്ക്ഡൗൺ കർശനമായി തന്നെ തുടർന്ന് പോരുകയാണ്.
അതേസമയം, കൊവിഡ് കാല പ്രതിസന്ധി കണക്കിലെടുത്ത് വാഹനനികുതി ഉള്‍പ്പെടെ, വിവിധ നികുതികള്‍ അടക്കാനുള്ള സമയപരിധി നീട്ടി നല്‍കി. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രി കെ. എൻ. ബാലഗാപാല്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വക്കാനാകില്ല. ഓട്ടോറിക്ഷ, ടാക്സി, സ്റ്റേജ് കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി അടക്കാന്‍ ആഗസ്റ്റ് 31വരെ സാവകാശം നല്‍കിയിരുന്നു.
ഇത് നവംബര്‍ 30വരെയാണ് നീട്ടിയത്. ടേണ്‍ ഓവര്‍ ടാക്സ് അടക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകും. പിഴ ഇളവോടെ ജിഎസ്ടി കുടിശ്ശിക അടക്കാനുള്ള ആംനസ്റ്റി പദ്ധതി ഒക്ടോബര്‍ 31വരെ നീട്ടി.
കൊവിഡ് പാക്കേജ് കാപട്യമാണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം ബജറ്റ് ചർച്ചയിൽ ധനമന്ത്രി തള്ളി. പ്രതിസന്ധി കാലത്ത് ആളുകളുടെ കയ്യില്‍ പണം നേരിട്ടെത്തിക്കും.
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വിവിധ ക്ഷേപമ പദ്ധതികളില്‍ അംഗങ്ങളായവര്‍ക്കുള്ള സഹായം, കരാറുകാര്‍ക്കുള്ള കുടിശ്ശിക എന്നിവ ഇതിലുള്‍പ്പെടും.
ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം കാര്‍ഷികമഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നതടക്കം പരിഗണിക്കണം. കശുവണ്ടി, കയര്‍, കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നതും ആലോചിക്കും.
ബജറ്റ് ചര്‍ച്ചയില്‍ അംഗങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സബ്ജക്ട് കമ്മറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്‍റെ ഖജനാവില്‍ 5,000 കോടി മിച്ചം വച്ചാണ് പടിയിറങ്ങിയതെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
പണ ലഭ്യതക്ക് പ്രശനമില്ല എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha