ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം ഗൂഢാലോചന; പ്രസീത പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു; തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

സി.കെ ജാനുവിനെതിരെ ആരോപണം ഉന്നയിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍. കൂടിക്കാഴ്ച്ച നടത്തിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു.
ദല്‍ഹിയിലുള്ള സുരേന്ദ്രന്‍ മുട്ടില്‍ വനംകൊള്ളക്കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തും. കേസില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്.
കേസില്‍ കേന്ദ്രനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വനംവകുപ്പ് ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ ഭരണഘടനപരമായ തടസമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തും.
അതിനിടെ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഫണ്ടിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് ബിജെപി ആവശ്യപ്പെടും. കുഴല്‍പ്പണക്കേസില്‍ ബിജെപിയുടെ പങ്ക് എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും അറസ്റ്റിലായത് സിപിഎം സിപിഐ പ്രവര്‍ത്തകരാണെന്നും എംടി രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha



























