കേരളത്തില്‍ വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ് ആരംഭിക്കുന്നു; തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിൽ യൂണിറ്റ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം; വാക്‌സിന്‍ നിര്‍മ്മാണ പദ്ധതിയുടെ ചുമതല ഡോ. എസ് ചിത്ര ഐഎഎസിന്

കേരളത്തില്‍ വാക്‌സിന്‍ ഉല്‍പാദന യൂണിറ്റ് ആരംഭിക്കുന്നു. തിരുവനന്തപുരം തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.
ഡോ. എസ് ചിത്ര ഐഎഎസിനായിരിക്കും വാക്‌സിന്‍ നിര്‍മ്മാണ പദ്ധതിയുടെ ചുമതല. ചിത്രയെ പ്രോജക്‌ട് ഡയറക്ടറായി നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെപി സുധീര്‍ ചെയര്‍മാനായി പദ്ധതിയുടെ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. സംസ്ഥാനതല കോവിഡ് മാനേജ്‌മെന്റ് വിദഗ്ധ സമിതി അംഗമായ ഡോ. ബി ഇക്ബാല്‍, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയില്‍ വാക്‌സിന്‍ വിദഗ്ധനായ ഡോ. വിജയകുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. രാജമാണിക്യം എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.
വാക്‌സിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് പ്രമുഖ കമ്ബനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തി. വാക്‌സിന്‍ ഉല്‍പാദനം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha