കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ചയെന്ന് കണ്ടെത്തല്‍

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കാട്ടാക്കട ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഡിഐജി ശുപാര്‍ശ ചെയ്തു. ഐജിക്ക് റിപ്പോര്‍ട്ട് കൈമാറി.
കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂടിലെ അമ്ബല പടവിലിരുന്ന് മൊബൈലില്‍ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കാട്ടാക്കട പൊലീസിനെതിരെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയാണ് പൊലീസ് മര്‍ദ്ദിച്ചതെന്നാണ് പരാതി. വടിയും കേബിള്‍ വയറും ഉപയോഗിച്ചാണ് മര്‍ദ്ദനം. തറയിലിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളെ അടിക്കാന്‍ പൊലീസ് ഉപയോഗിച്ച കേബിള്‍ പൊലീസ് ജീപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. കാട്ടാക്കട ഡിവൈഎസ്പി എസ് ഷാജി സംഭവസ്ഥലത്തെത്തി രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴിയെടുത്തിരുന്നു. മര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ പ്രകടമാണ്. കാട്ടാക്കട സിഐക്കും പൊലീസ് സംഘത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha