കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം; 2021 മെയ് 31 ലെ കണക്കനുസരിച്ച് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വര്‍ദ്ധിച്ചു, കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി മാറി

കോവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. 2021 മെയ് 31 ലെ കണക്കനുസരിച്ച് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 37. 71 ലക്ഷമായി വര്‍ദ്ധിച്ചതായാണ് റിപ്പോർട്ട്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ജനസംഖ്യയുടെ 11 ശതമാനമായി വർധിക്കുകയും ചെയ്തു. കോവിഡിനു മുന്‍പ് ഇത് 10% ആയിരുന്നു ഉണ്ടായിരുന്നു.
അതോടൊപ്പം തന്നെ കോവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3 ശതമാനവും രാജ്യത്ത് 9.1 ശതമാനവും ആയിരുന്നു. എന്നാല്‍ കോവിഡിന് ശേഷം കേരളത്തിലെ നിരക്ക് 27.3 ശതമാനമായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് ഇത് 20.8 ശതമാനമാണെന്നും ശിവന്‍കുട്ടി മന്ത്രിസഭയെ അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍്റെ കണക്ക് പ്രകാരം കേരളത്തില്‍ ഇപ്പോഴും 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി അറിയിക്കുകയുണ്ടായി. കൂടുതലും ആദിവാസി, തീരദേശ മേഖലകളില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്ത് ജൂണില്‍ സ്കൂളുകള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ വഴി പ്രവേശനം നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍്റെ സമ്പൂര്‍ണ്ണ പോര്‍ട്ടല്‍ വഴി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് 2,09,781 വിദ്യാര്‍ത്ഥികളാണ്. ജൂണ്‍ 4 വരെയുള്ള കണക്കാണിത്.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും, ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ടൗട്ടേ ചുഴലിക്കാറ്റ് മൂലമുണ്ടായ കടല്‍ക്ഷോഭം വിഴിഞ്ഞം തുറമുഖ പദ്ധതിയെ ബാധിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അറിയിച്ചു. പുലിമുട്ട് നിര്‍മ്മാണത്തെ ടൗട്ടേ ബാധിച്ചു.
പുലിമുട്ടിന്‍്റെ കോര്‍ ലെയര്‍, താല്‍ക്കാലിക സംരക്ഷണ ആവരണം തുടങ്ങിയവയ്ക്കായി നിക്ഷേപിച്ച വിവിധ വലിപ്പത്തിലുള്ള പാറകള്‍ക്ക് സ്ഥാനഭ്രംശം സംഭവിച്ചു. കേടുപാടുകളുടെ യഥാര്‍ത്ഥ തോത് മനസ്സിലാക്കുന്നതിനുള്ള നടപടികള്‍ കരാര്‍ കമ്ബനി നടത്തുന്നു എന്നും മന്ത്രി സഭയില്‍ അറിയിച്ചു.കൊവിഡ് കാരണം 33,675 കോടി രൂപയുടെ നഷ്ടം ടൂറിസം മേഖലയ്ക്കുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കോവിഡ് മൂലം ടൂറിസം മേഖലയിലെ പ്രതിസന്ധി രൂക്ഷമാണ്.
https://www.facebook.com/Malayalivartha