പ്ലംബിങ് ജോലിക്കായി ആതിരയുടെ വീട്ടിലെത്തിയതുമുതൽ തുടങ്ങിയ പ്രണയം! ഷാനവാസിന്റെ ഭാര്യയും ആതിരയുടെ ഭർത്താവും പിണങ്ങിപോയതോടെ ഇരുവരും ഓർമിച്ചു ജീവിക്കാൻ തുടങ്ങി; നിയമ പ്രകാരം വിവാഹം കഴിച്ചില്ലെങ്കിലും ആറുമാസം പ്രായമായ കുഞ്ഞുമുണ്ട്, ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും കാമുകി അനുസരിച്ചില്ല... പ്രകോപിതനായ കാമുകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ യുവതി മരണപെട്ടു ....

കൊല്ലം അഞ്ചലിൽ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ യുവാക്കളുമായി റീമിക്സ് വീഡിയോ ചെയ്തതിന്റെ പേരിലുണ്ടായ വഴക്കാണ് യുവതിയെ ഒപ്പം താമസിച്ചിരുന്ന യുവാവ് തീകൊളുത്തി കൊലപ്പെടുത്താൻ കാരണമായതെന്ന് വിവരം. കാമുകന്റെ സംശയ രോഗമാണ് ഈ കൊലയ്ക്കും കാരണമായത്.
അഞ്ചല്‍ ഇടമുളയ്ക്കല്‍ തുമ്പികുന്നില്‍ ഷാന്‍ മന്‍സിലില്‍ 32 കാരനായ ഷാനവാസാണ് ഒപ്പം താമസിച്ചിരുന്ന 28 കാരിയായ ആതിരയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ മറ്റുള്ളവര്‍ക്കൊപ്പം വീഡിയോ ചെയ്യുന്നതിന് ഷാനവാസ് യുവതിയെ വിലക്കിയിരുന്നു. എന്നാല്‍ ഇത് വയ്ക്കാതെ ആതിര വീഡിയോ ചെയ്തതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ശരീരത്ത് തീ പിടിച്ചതോടെ നിലവിളിച്ചുകൊണ്ട് ആതിര പുറത്തേക്കോടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിരയെയാണ് കണ്ടത്. തുടര്‍ന്ന് ആതിരയുടെ ശരീരത്തിലെ തീ കെടുത്തി.
ഈ സമയം ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ അഞ്ചല്‍ പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല.
തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ വച്ച് അമ്മ അമ്പിളിയോടും ഡോക്ടറോടുമാണ് ആതിര സംഭവിച്ച കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഇതോടെ അമ്പിളിയും ഡോക്ടര്‍മാരും പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് അഞ്ചല്‍ പൊലീസി മെഡിക്കല്‍ കോളേജിലെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് ചികിത്സ തുടരുകയാണ്. ഇയാള്‍ക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടണ്ട്.
ഷാനവാസും ആതിരയും രണ്ടു വര്‍ഷമായി ഒന്നിച്ചു കഴിയുകയാണ്. നിയമ പ്രകാരം വിവാഹം കവിച്ചിട്ടില്ലെങ്കിലും ഇരുവര്‍ക്കും ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. കൂടാതെ മുന്‍ വിവാഹങ്ങലിലായി ഇരുവര്‍ക്കും രണ്ടു വീതം 4 കുട്ടികളുമുണ്ട്.
ഷാനവാസിന്റെ മുന്‍ഭാര്യ പിണങ്ങിപ്പോയതാണ്. ആതിരയുടെ ഭര്‍ത്താവും ഉപേക്ഷിച്ചു പോയി. പ്ലംബിങ് ജോലിക്കായി ആതിരയുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിലേക്കും പിന്നീട് ഒന്നിച്ചുള്ള ജീവിതത്തിലേക്കും എത്തുകയായിരുന്നു.
ഇരുവരും ചേര്‍ന്ന് നിരവധി റീല്‍സ് വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് മറ്റുള്ളവരുമായി റീമിക്സ് വീഡിയോ ചെയ്യാന്‍ തുടങ്ങിയത് ഷാനവാസ് അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നാണ് വിവരം.
കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പൊലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷാനവാസിന്റെ മൊഴിയെടുക്കാനായി അഞ്ചല്‍ പൊലീസ് തിരിച്ചിരിക്കുകയാണ്.
ഒരു വീട്ടില്‍ തന്നെയാണ് ഇവരുടെ അഞ്ചു മക്കളുമുള്ളത്. കുട്ടികളുടെ മുന്നോട്ട് കാര്യങ്ങള്‍ ഇനി എന്ത് എന്ന ചോദ്യമാണിപ്പോള്‍ ഉയരുന്നത്. ആതിരയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും സംരക്ഷണയിലാണ് ഇപ്പോള്‍ അവര്‍. അഞ്ചലിലുള്ള ഒരു സന്നദ്ധസംഘടനയുമായി നാട്ടുകാരും ജനപ്രതിനിധികളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha