യുവതിയെ പീഡിപ്പിച്ച മാർട്ടിൻ പോയത് മറ്റൊരു യുവതിയുടെ ഫ്ലാറ്റിൽ.... ഒളിവ് സങ്കേതം കണ്ട് ഞെട്ടി പോലീസും!

കേരാളാ പോലീസിനെ വിവാദത്തിലേക്ക് വലിച്ചിഴച്ച കൊച്ചി ഫ്‌ളാറ്റില്‍ പീഡനകേസിലെ പ്രതി മാർട്ടിനെ പറ്റി ഇപ്പോൾ പുറത്ത് വരുന്നത് വിചിത്രമായ വാർത്തകളാണ്. ഫ്ലാറ്റിൽ വെച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിൽ തൃശ്ശൂരിൽ നിന്ന് പിടിയിലായ മാർട്ടിൻ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത് മറ്റൊരു കാര്യമാണ്.
കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മർദിച്ചതായുള്ള പരാതിയും ഇപ്പോൾ ലഭിച്ചിട്ടുണ്ട്. മെയ് 31-ാം തീയതി മുതല്‍ ജൂണ്‍ എട്ടാം തീയതി പുലര്‍ച്ച വരെ മാര്‍ട്ടിന്‍ ഒളിവില്‍ കഴിഞ്ഞത് ഈ യുവതിയുടെ കാക്കനാട്ടുള്ള ഫ്‌ളാറ്റിലായിരുന്നു. യുവതിയുടെ ഫ്ലാറ്റിൽ ആയതിനാൽ ആരും സംശയിക്കുകയും ചെയ്തിരുന്നില്ല.
മെയ് 31ാം തീയതി യുവതിയുടെ സുഹൃത്തായ ധനേഷും മാര്‍ട്ടിനും ചേര്‍ന്ന് കാക്കനാടുള്ള ഫ്‌ളാറ്റില്‍ എത്തുകയാണ് ചെയ്തത്. ഒളിവില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ഫ്ളാറ്റുടമയായ യുവതിയോട് അഭ്യർഥിച്ചു.
എന്നാല്‍ അതിന് അനുവദിക്കാതായതോടെ ഇവർ യുവതിയെ മര്‍ദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇതേത്തുടർന്ന് പേടിച്ച യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു.
ഈ സംഭവത്തെ തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ എട്ടാം തീയതിയാണ് മാർട്ടിൻ ഈ ഫ്ളാറ്റിൽ നിന്ന് പോയത്.
അന്ന് പുലര്‍ച്ചെ നാലരയോടെ മാര്‍ട്ടിനും സുഹൃത്തുക്കളും കാക്കനാട്ടെ ഈ ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ പ്രതികള്‍ കൊച്ചിയില്‍ മറ്റൊരു യുവതിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സുരക്ഷിതമായി കഴിയുകയായിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടാന്‍ വൈകിയതില്‍ പോലീസിന് ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
മാര്‍ട്ടിനെതിരേയും ഈ ഗ്രൂപ്പിനെതിരേയും ഇനിയും എന്തെങ്കിലും പരാതിയുണ്ടോയെന്ന് വിശദമായി അന്വേഷിക്കുകയാണ്. കൂടാതെ ഇവരുടെ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാട് എന്നിവയെ സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്.
തൃശൂർ മുണ്ടൂർ കിരാലൂർ അയ്യംകുന്നത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെ പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം മാർട്ടിനെ പിടികൂടിയത്.
ഒളിവിൽ കഴിയാൻ സഹായിച്ച 3 പേരെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി പാവറട്ടി വെൺമനാട് ധനീഷ്, മൂന്നാം പ്രതി പുത്തൂർ കൈപ്പറമ്പ് ശ്രീരാഗ്, നാലാം പ്രതി മുണ്ടൂർ കിരല്ലൂർ ജോൺ ജോയ് എന്നിവരാണ് പിടിയിലായത്.
മാർട്ടിനെ കണ്ടതായുള്ള രഹസ്യ വിവരത്തെ തുടർന്ന് എരുമപ്പെട്ടി തയ്യൂർ മേഖലയിലെ വനപ്രദേശം പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അരിച്ചു പെറുക്കി. ഇതിനിടയിലാണു പ്രതിയുടെ ഒളിത്താവളം സംബന്ധിച്ച വിവരം ലഭിച്ചത്.
ഇതിനിടെയാണ് മാർട്ടിനെതിരെ സമാന പരാതിയുമായി കാക്കനാട് സ്വദേശിയായ യുവതിയും പൊലീസിനെ സമീപിക്കുകയായിരുന്നു. രണ്ടാമത്തെ പരാതിക്കാരിയുടെ മൊഴികൾ അനുസരിച്ചു മട്ടന്നൂരിലെ യുവതി രക്ഷപ്പെട്ട ശേഷമാണു മാർട്ടിൻ കാക്കനാട്ടെ യുവതിയെ അവരുടെ ഫ്ലാറ്റിലെത്തി ഉപദ്രവിച്ചത്.
ഡേറ്റിങ് ആപ്പുകൾ വഴിയാണു പ്രതി ഒരുമിച്ചു താമസിക്കാൻ താൽപര്യമുള്ള യുവതികളെ കണ്ടുപിടിച്ചു ബന്ധം സ്ഥാപിക്കുന്നത്. കൂടുതൽ യുവതികളെ പ്രതി മാർട്ടിൻ ഉപദ്രവിച്ചിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ സമാനസ്വഭാവമുള്ള 2 പീഡനക്കേസുകളിലാണു പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha