Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്....

18 FEBRUARY 2026 09:50 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ അംഗഭംഗം വന്ന പാളി തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പരിശോധനയുടെ ഭാഗമായി പാളിയിൽനിന്ന് ഭാഗങ്ങൾ മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നു. അംഗച്ഛേദം ചെയ്ത് പാളികൾ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്നും, പോരായ്മകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോർഡിന് കത്തു നൽകി.

പാളികൾ തിരികെ സ്ഥാപിക്കണമെന്നോ വേണ്ടെന്നോ നിലപാട് തന്ത്രി സ്വീകരിച്ചിട്ടില്ല. ദ്വാരപാലക ശിൽപത്തിന്റെ പാളി ആദ്യം സമർപ്പിച്ചപ്പോഴുള്ള രീതിയിലല്ല. അംഗഛേദം സംഭവിച്ചിട്ടുണ്ട്. തിരികെ അതേരീതിയിൽ സ്ഥാപിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നാണ് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പോരായ്മ പരിഹരിക്കണമെന്ന തന്ത്രിയുടെ കത്തിലെ ആവശ്യം ഹൈക്കോടതിയെ അറിയിക്കാനാണ് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചിട്ടുള്ളത്.

ദ്വാരപാലക ശിൽപപാളിയുടെയും ശ്രീകോവിലിന്റെ മറ്റു ഭാഗങ്ങളിലെ പാളിയുടെയും സാമ്പിൾ എസ്ഐടി ശേഖരിച്ചിട്ടുണ്ടായിരുന്നു. മൂന്നാമത്തെ തവണ കൂടുതൽ വലിയ ഭാഗങ്ങൾ മുറിച്ചു മാറ്റി. നാല് സെന്റീമീറ്റർ വരെയുള്ള ഭാഗങ്ങളാണ് മുറിച്ചു മാറ്റിയത്. അതിനാൽ പാളികൾക്ക് അംഗഛേദം സംഭവിച്ചിട്ടുണ്ടെന്നാണ് തന്ത്രിയുടെ വിലയിരുത്തൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (6 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (6 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (7 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (10 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (10 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (10 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (10 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (10 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (10 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (10 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (12 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (12 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (12 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (12 hours ago)

Malayali Vartha Recommends