പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക്കിലൂടെ ശ്രദ്ധേയനായ യുവാവ് അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്ബളങ്ങാട്ട് പള്ളിയത്ത് പറമ്ബില്‍ വിഘ്‌നേഷ് കൃഷ്ണ (അമ്ബിളി19) ആണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.ടിക് ടോകിലൂടെയും ടിക് ടോക് നിരോധിക്കപ്പെട്ടതിന് ശേഷം ഇന്‍സ്റ്റഗ്രാം റീലുകളിലൂടേയുമാണ് അമ്ബിളി ശ്രദ്ധിക്കപ്പെട്ടിരുന്നത്. അമ്ബിളിയുടെ വീഡിയോകളെ യൂട്യൂബില്‍ 'റോസ്റ്റിംഗ്' ചെയ്തപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു.
https://www.facebook.com/Malayalivartha