ലക്ഷദ്വീപില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം: പാര്‍ട്ടിയെ ഭിന്നിപ്പിക്കാനോ പാര്‍ട്ടിയെ വിഘടിപ്പിച്ച് മുതലെടുക്കാനോ ഉള്ള ഒരുപക്ഷം ആളുകള്‍ ഉണ്ട്... പ്രതിഷേധമറിയിച്ച് ദ്വീപ് ബിജെപി നേതാക്കന്മാര്‍

അഡ്‌മിസ്റ്റ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പുതിയ നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചു ദ്വീപില്‍ ക്യാമ്ബയിനുകള്‍ ഇപ്പോഴും ശക്തമായി നടക്കുകയാണ്. ലക്ഷദ്വീപ് വിഷയത്തില്‍ ബയോവെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്തിരിക്കുകയാണ്.
ബിജെപി നേതാവിന്റെ പരാതിയിലാണ് കേസ്. എന്നാല്‍ ഈ സംഭവത്തോടെ ലക്ഷദ്വീപ് ബിജെപി ഘടകത്തില്‍ പൊട്ടിത്തെറി. ഇതിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടോളം പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചു.
ലക്ഷദ്വീപില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം നടക്കുന്നുവെന്നു നേതാക്കന്മാര്‍ ആരോപിച്ചു. പാര്‍ട്ടിയെ ഭിന്നിപ്പിക്കാനോ പാര്‍ട്ടിയെ വിഘടിപ്പിച്ച് മുതലെടുക്കാനോ ഉള്ള ഒരു ഗൂഢനീക്കം നടത്തുന്ന ഒരുപക്ഷം ആളുകള്‍ ഉണ്ടെന്നും ബിജെപി ലക്ഷദ്വീപില്‍ നിന്ന് ഇല്ലാതായി പോകണമെന്നാണ് അവരുടെ ആഗ്രഹമെന്നും നേതാക്കന്മാര്‍ പറയുന്നു. അത് ശ്രദ്ധിച്ചുകൊണ്ട് പാര്‍ട്ടിയെ വളര്‍ത്താനാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ദ്വീപിലെ ബിജെപി ഘടകം വ്യക്തമാക്കുന്നുണ്ട്..
https://www.facebook.com/Malayalivartha