ആകാംക്ഷയോടെ കേരളവും... ലക്ഷദ്വീപ് പുകയുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും; ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും; പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ ഇന്ന് കരിദിനം

ഏവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭരണ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് ലക്ഷദ്വീപിലെത്തും. ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ പട്ടേലിന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. അദ്ദേഹം ഈ മാസം 20 വരെ ലക്ഷദ്വീപില്‍ തുടരും. അതേസമയം പട്ടേലിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദ്വീപുകളില്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.
വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും, കറുത്ത മാസ്‌ക് അണിഞ്ഞുമാണ് പ്രതിഷേധം. അഡ്മിനിസ്‌ട്രേറ്ററെ നേരില്‍ കണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.
കഴിയുന്നത്ര ആളുകള്‍ കറുത്തവസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ജനം ബഹിഷ്‌കരിക്കും. പട്ടേലിനെ സ്വീകരിക്കാന്‍ ജനപ്രതിനിധികള്‍ ഹെലിപാഡിലെത്തില്ല. രാത്രി ഒമ്പതിന് ദ്വീപിലെ വീടുകളില്‍ വിളക്കണച്ച് മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കും.
അഡ്മിനിസ്‌ട്രേറ്ററുടെ വരവിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്നത്. 20 വരെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനം.
ആയിഷ സുല്‍ത്താനക്കെതിരെ കേസ് നല്‍കിയ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജിയുടേത് ഏകപക്ഷീയ തീരുമാനമാണെന്നാരോപിച്ച് കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ നിന്ന് രാജിക്കൊരുങ്ങുന്നു. ആന്ത്രോത്ത് ദ്വീപ് ഘടകം പ്രസിഡന്റ് സെയ്ത് മുഹമ്മദ് മുസ്തഫ ഇന്നലെ രാജിവച്ചു. പരാതിയില്‍ നിന്ന് പിന്മാറണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി പ്രതിനിധി സേവ് ലക്ഷദ്വീപ് ഫോറത്തെ അറിയിച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് നീട്ടിയ ലോക്ക്ഡൗണ്‍ ഇന്നവസാനിക്കും. ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ ഇന്ന് വൈകിട്ടോടെ തീരുമാനമെടുക്കും. കവരത്തി, ആന്ത്രോത്ത്, കല്‌പേനി, അമിനി, മിനിക്കോയ്, ബിത്ര ദ്വീപുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണും ബാക്കി ദ്വീപുകളില്‍ രാത്രികാല കര്‍ഫ്യൂവുമാണുള്ളത്. രാത്രികാല കര്‍ഫ്യൂ എല്ലായിടത്തും തുടരാനാണ് ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് സൂചന.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ വീണ്ടും രാജി. അഗത്തി യൂണിറ്റ് പ്രസിഡന്റ് പി.സി.ബദറുദ്ധീനും മുന്‍ പ്രസിഡന്റ് മുഹമ്മദലി എല്ലയുമാണ് ഇന്നലെ രാജി വച്ചത്. പാര്‍ട്ടിയും ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറിയും അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവുകളോട് അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഇവര്‍ ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജിക്ക് രാജി സമര്‍പ്പിച്ചത്.
അ#േതസമയം ലക്ഷദ്വീപില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ചലച്ചിത്രപ്രവര്‍ത്തക അയിഷ സുല്‍ത്താനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തി. അയിഷ സുല്‍ത്താനയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും, രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു. അയിഷ സുല്‍ത്താനയുടെ ലക്ഷദ്വീപ് പ്രതിഷേധം പാക്കിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകത്തോട് സംസാരിക്കുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ഇങ്ങനെ ലക്ഷദ്വീപ് പുകഞ്ഞ് മറിയുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്ററുടെ വരവ്.
https://www.facebook.com/Malayalivartha

























