സംസ്ഥാനത്ത് രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു...പവന് 880 രൂപയുടെ കുറവ്

സംസ്ഥാനത്ത് രാവിലെ വർദ്ധിച്ച സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്നാംദിനവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്. ഒരു ഗ്രാമിന് 12,675 രൂപയാണ് പുതിയ വില.
പവന് 880 രൂപയാണ് കുറഞ്ഞത്. 1,01,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ പുതിയ വില. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു.
പവന് 480 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. പവന് 1,02,280 രൂപയും. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. ഒരു പവൻ ആഭരണത്തിന് പുതി നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടതായി വരും.
"
https://www.facebook.com/Malayalivartha
























