അഷ്ടമുടിയുടെ ഓളപ്പരപ്പിലേക്ക് ആവേശത്തിന്റെ തുഴപ്പാടുകൾ പതിയാൻ ഇനി രണ്ടുനാൾ മാത്രം....

ദേശിംഗനാടിന്റെ ജലകേളീരവത്തിന് നാടൊരുങ്ങി. അഷ്ടമുടിയുടെ ഓളപ്പരപ്പിലേക്ക് ആവേശത്തിന്റെ തുഴപ്പാടുകൾ പതിയാൻ ഇനി രണ്ടുനാൾ. പുതുവർഷത്തിലെ പത്താംനാളിലാണ് ഇത്തവണത്തെ പ്രസിഡന്റ്സ് ട്രോഫി വള്ളംകളി. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ കലാശപോരാട്ടവും ഇതോടൊപ്പമുണ്ട്.
തേവള്ളികൊട്ടാരത്തിന് സമീപത്തുനിന്നാണ് പ്രസിഡന്റ്സ് ട്രോഫി-സി.ബി.എൽ മത്സരാരംഭം . കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട്ജെട്ടി വരെ 1,100 മീറ്ററിലാണ് അവസാനിക്കുക. വനിതകളുടേത് ഉൾപ്പെടെ ഒമ്പത് വള്ളങ്ങൾ പങ്കെടുക്കുകയും ചെയ്യും. ഫലപ്രഖ്യാപനത്തിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് കൃത്യത ഉറപ്പാക്കുന്നത്.
പരിപാടിയുടെ പ്രചാരണാർഥം കലാ-കായികപരിപാടികൾ നടത്തുന്നുണ്ട്. കഥാപ്രസംഗം, വഞ്ചിപ്പാട്ട് ഉൾപ്പെടെ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും.
"
https://www.facebook.com/Malayalivartha


























