വാടകയിനത്തില്‍ 872 രൂപ മാത്രം നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ പ്രശാന്തിന്റെ 'ക്ലീന്‍ ഇമേജിന്' മങ്ങലേല്‍പ്പിക്കാന്‍ ബിജെപി.. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു..

സംസ്ഥാനത്ത് ഏറെ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിയോടെ നടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത ഫലങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അക്കൂട്ടത്തില്‍ തന്നെ ബിജെപിക്ക് ഇക്കുറി അക്കൗണ്ട് തുറക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.അതിനിടയിൽ തന്നെ പലതരത്തിലുള്ള ചർച്ചകളായും ഇപ്പോൾ നടക്കുന്നുണ്ട് . അതിൽ തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയാണ് ഒരു മുറിയെ ചൊല്ലിയുള്ള ചർച്ച .
അവസാനം ഒരാൾ അടിയറവ് പറഞ്ഞിരിക്കുകയാണ് . ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫിസിനെച്ചൊല്ലിയുള്ള നാടകീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വി.കെ. പ്രശാന്ത് എംഎല്‍എ ഓഫീസ് മാറുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയുമായുള്ള പോര് മുറുകിയ പശ്ചാത്തലത്തില്‍, ഓഫീസ് മരുതംകുഴിയിലേക്ക് മാറ്റാന്‍ എംഎല്‍എ തീരുമാനിച്ചു. കൗണ്‍സിലറുടെ 'തിട്ടൂരം' അനുസരിക്കില്ലെന്ന് പറഞ്ഞ പ്രശാന്ത്, ഒടുവില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഈ വിവാദം ചര്‍ച്ചയാകാതിരിക്കാനാണ് ഇത്.
ശാസ്തമംഗലം ജംക്ഷനിലെ കോര്‍പറേഷന്‍ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ് ഒഴിയണമെന്ന് കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.ഇത് രാഷ്ട്രീയ അഹങ്കാരമാണെന്ന നിലപാടിലായിരുന്നു പ്രശാന്ത്. എന്നാല്‍, ഓഫിസ് മാറ്റം ആവശ്യപ്പെട്ടത് വ്യക്തിപരമായ വിദ്വേഷം കൊണ്ടല്ലെന്നും സൗഹൃദപരമായ അഭ്യര്‍ത്ഥന മാത്രമാണെന്നുമാണ് ശ്രീലേഖ വിശദീകരിച്ചത്. തര്‍ക്കം മുറുകുന്നതിനിടെ എംഎല്‍എ ഓഫിസിലെ ബോര്‍ഡിന് മുകളില്‍ കൗണ്‍സിലര്‍ സ്വന്തം പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു ശ്രീലേഖ.
എംഎല്‍എയ്ക്ക് മുകളില്‍ താനാണെന്ന സന്ദേശം നല്‍കാനാണ് ശ്രീലേഖ ശ്രമിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതിന് പിന്നാലെ ഓഫീസ് വാടക സംബന്ധിച്ച വിവരാവകാശ രേഖകളും പുറത്തുവന്നു. ഇത് സര്‍ക്കാരിനും തിരിച്ചടിയായി. കോണ്‍ഗ്രസും പ്രശാന്തിനെതിരായ നിലപാട് എടുത്തു. 'വിവാദങ്ങള്‍ക്കില്ല, വികസനത്തിനാണ് ജനം ഞങ്ങളെ തിരഞ്ഞെടുത്തത്' എന്ന നിലപാടിലേക്ക് വി.കെ. പ്രശാന്ത് മാറി. നൂറുകണക്കിന് ആളുകള്‍ എത്തുന്ന എംഎല്‍എ ഓഫിസിന് കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം മരുതംകുഴിയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രശാന്ത് പറഞ്ഞു.
തനിക്കെതിരെ വ്യക്തിപരമായ അപവാദം പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചതായി പ്രശാന്ത് ആരോപിച്ചു.തിരുവനന്തപുരം രാഷ്ട്രീയത്തില്‍ 'മേയര്‍ ബ്രോ' എന്നറിയപ്പെടുന്ന പ്രശാന്തും സ്വന്തം പാര്‍ട്ടിയിലെ തന്നെ കൗണ്‍സിലറും തമ്മിലുണ്ടായ ഈ 'ഓഫിസ് യുദ്ധം' വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് എന്ന യുഡിഎഫ് കോട്ടയിൽ എൽ ഡി എഫിനെ മൂന്നാം സ്ഥാനത്തും നിന്നും ഒന്നാമതാക്കി വി.കെ.പ്രശാന്ത് ചെങ്കൊടി ഉയർത്തിയപ്പോൾ അത് ഇടതു മുന്നണിയുടെ മാത്രം വിജയമല്ല.
വികസനപ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പദ്ധതികളിലൂടെയും സംസ്ഥാന തലസ്ഥാനത്തെ സ്വാധീനിച്ച 'മേയർ ബ്രോ'യെ പൂർണ്ണ മനസോടെ പിന്തുണച്ച ജനങ്ങളുടെ വിജയം കൂടിയായിരുന്നു . സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലത്തിൽ വി.കെ.പ്രശാന്ത് എന്ന ചെറുപ്പക്കാരനെ തന്നെ ഇടതു മുന്നണി രംഗത്തിക്കിറക്കിയത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ഒന്നു കൊണ്ട് മാത്രമാണ്.അഭിഭാഷകനായിരുന്ന പ്രശാന്ത് അപ്രതീക്ഷിതമായാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കെത്തുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ മേയർ.എന്നാൽ അധികം വൈകാതെ തന്നെ വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മേയര്‍ തിരുവന്തപുരത്തുകാർക്ക് പ്രിയപ്പെട്ടവനായി..
https://www.facebook.com/Malayalivartha
























