ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവന; സിപിഐഎം നേതാവ് എ കെ ബാലനെതിരെ ഷാഫി പറമ്പിൽ എം പി

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന സിപിഐഎം നേതാവ് എ കെ ബാലന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബിജെപി പോലും പറയാൻ മുതിരാത്ത പ്രസ്താവനയാണ് എ കെ ബാലൻ നടത്തിയതെന്നും ഇതിനെല്ലാം ഉള്ള ഉത്തരം തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അനിവാര്യമായ മാറ്റം ഉണ്ടാകുമെന്നും വിഴിഞ്ഞത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാണെന്നും ഷാഫിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ ഉണ്ടായ യുഡിഎഫ് തരംഗം ഇവിടെയും ആവർത്തിക്കുമെന്നും ഷാഫി പറഞ്ഞു
അതേസമയം വിവാദ പരാമർശത്തെ തുടർന്ന് സിപിഐഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി . നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
എ കെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസിൽ പറയുന്നു.
https://www.facebook.com/Malayalivartha


























