പണി കിട്ടിയ സി പി ഐ ക്കൊരു സംശയം: നമ്മുടെ കോടിയേരിയും വിജയരാഘവനും എവിടെ?

അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ ഇടതു മുന്നണിയില്‍ കലാപം. മരം മുറി വിവാദത്തില്‍ മുന്നണിയിലാരും തങ്ങളെ സഹായിച്ചില്ലെന്ന ആരോപണവുമായി സി പി ഐ രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനം റവന്യു വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന തങ്ങളുടെ മന്ത്രിമാരെ മോശപ്പെടുത്താന്‍ മുന്നണിക്കുള്ളില്‍ നിഗൂഢമായ ശ്രമം നടക്കുന്നു എന്ന ആരോപണവുമായിട്ടാണ് സി പി ഐ രംഗത്തെത്തിയത്.
പാര്‍ട്ടിക്ക് തട്ടുകേട് ഉണ്ടാകാതിരിക്കാന്‍ റവന്യു മന്ത്രിക്ക് സി പി ഐ നിര്‍ദ്ദേശം നല്‍കി. മുന്‍മന്ത്രിമാരെ പ്രതിരോധിച്ച് റവന്യുമന്ത്രി രംഗത്ത് വന്നത് ഇതിന്റെ ഭാഗമായാണ്
സി പി ഐക്കെതിരെ സംഘടിത ആക്രമണം ഉണ്ടായിട്ടും സി പി എം തങ്ങളെ പ്രതിരോധിച്ചില്ലെന്ന ആരോപണവും സി പി ഐ ഉന്നയിക്കുന്നുണ്ട്.
പട്ടയഭൂമിയിലെ മരംമുറിവിവാദത്തില്‍ രാഷ്ട്രീയം കലരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന് ഇടതുമുന്നണി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. റവന്യൂവകുപ്പിന്റെ വിവാദ ഉത്തരവാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്ന രീതിയില്‍ സര്‍ക്കാരിലോ മുന്നണിയിലോ ഉള്ള നേതാക്കളില്‍നിന്ന് പ്രസ്താവന വന്നാല്‍ അത് പ്രതിപക്ഷത്തിന് ആയുധമാകുമെന്ന വിലയിരുത്തലിലാണ് സി പി എം. ഇപ്പോഴത്തെ പ്രസ്താവനകള്‍ അത്തരത്തിലാണ് നീങ്ങുന്നത്.
വനംമന്ത്രി എ.കെ.ശശീന്ദ്രന്റെ ചില പ്രതികരണങ്ങള്‍ റവന്യൂവകുപ്പിനെ സംശയനിഴലില്‍ നിര്‍ത്തുന്നതായിരുന്നു. ഇത് സി.പി.ഐ.യില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്, റവന്യൂവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി കെ.രാജന്‍ രംഗത്തെത്തിയത്. മന്ത്രി രാജനോട് ആവശ്യമെങ്കില്‍ ശശീന്ദ്രനെതിരെ സംസാരിക്കാനും സി പി ഐ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സി പി എം സംസ്ഥാന നേതൃത്വം വിവാദത്തില്‍ ഇടപെടാത്തതും സി പി ഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്. എന്തിനും ഏതിനും പ്രസ്താവന ഇറക്കുന്ന കോടിയേരിയോ വിജയരാഘവനോ ഇക്കാര്യത്തില്‍ ഒന്നും മിണ്ടാത്തത് ദുരൂഹതയുണര്‍ത്തുന്നു.
വനം-റവന്യൂ വകുപ്പുകളും അവയുടെ മന്ത്രിമാരും രണ്ടുപക്ഷത്താണെന്ന തോന്നലുണ്ടാകുന്നത് സര്‍ക്കാരിനും മുന്നണിയുടെ ഐക്യത്തിനും നല്ലതല്ലെന്ന വികാരമാണ് നേതാക്കള്‍ക്കുള്ളത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെന്ന സര്‍ക്കാര്‍ നിലപാടിനാകും ഊന്നല്‍നല്‍കുക. എന്നാല്‍ ശശീന്ദ്രന്‍ ഈ നിലപാടിനോട് അനുകൂലമായല്ല പ്രതികരിച്ചിട്ടുള്ളത്.
സി.പി.എമ്മും സി.പി.ഐ.യും ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഉദ്യോഗസ്ഥവീഴ്ചയാണ് സംഭവത്തിലുണ്ടായിട്ടുള്ളതെന്നാണ് നേതാക്കളുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനമനുസരിച്ചാണ് മരംമുറിക്ക് അനുമതി നല്‍കുന്ന ഉത്തരവ് റവന്യൂവകുപ്പ് ഇറക്കുന്നത്. കര്‍ഷകരും കര്‍ഷകസംഘടനാ നേതാക്കളും ജനപ്രതിനിധികളുമെല്ലാം ഈ ആവശ്യം ഉന്നയിച്ചതാണ്. ആ ഉത്തരവിനുപിന്നിലെ നല്ല ഉദ്ദേശ്യം സംശയനിഴലിലാക്കുന്നത് സര്‍ക്കാരിനെ മോശമാക്കി.
കേസന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചുകഴിഞ്ഞു. അതിനാല്‍, ഇനി മുഖ്യമന്ത്രിതന്നെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നതാണ് ഉചിതമെന്നാണ് സി.പി.ഐ. നിലപാട്. എ.കെ. ശശീന്ദ്രന്‍ തന്നെ മാത്രം ലക്ഷ്യമിട്ടു നടത്തുന്ന പ്രതികരണത്തിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിയുന്നില്ലെന്ന അഭിപ്രായം സി.പി.ഐ.ക്കുള്ളതുകൊണ്ടാണിത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനം-റവന്യൂ വകുപ്പുകള്‍ കൈകാര്യംചെയ്തത് സി.പി.ഐ.യാണ്. അതിനാല്‍, വിവാദം രാഷ്ട്രീയമായി മാറുമ്പോള്‍ അതിന്റെ ആഘാതം കൂടുതലും സി.പി.ഐ.ക്കാവും. മുന്നണി കൂടെ നിന്നില്ലെന്ന വേദനയാണ് അവര്‍ക്ക് ഇപ്പോഴുള്ളത്
"
https://www.facebook.com/Malayalivartha

























