ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റില്‍...രാത്രി പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്

ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 23 ാം വാര്‍ഡ് ആര്യാട് ബ്ലോക്ക് ഓഫിസിന് വടക്കുവശം കണ്ണന്തറ വെളിയില്‍ ജോസാണ് (35) അറസ്റ്റിലായത്.
രാത്രി പട്രോളിങ്ങിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ അടുക്കളയില്‍ വാറ്റുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇയാളുടെ വീട്ടില്‍നിന്ന് ഏഴ് ലിറ്റര്‍ കോടയും 2.5 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മണ്ണഞ്ചേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ബി.കെ അശോകന്‍, സി.പി.ഒ മാരായ സിബി,സന്തോഷ്, ശാരി എന്നിവരാണ് പ്രതിയെ പിടിച്ചത്.
https://www.facebook.com/Malayalivartha

























