കളിപ്പാട്ടങ്ങളുമായി എത്തുമെന്നറിയിച്ച് മക്കളോട് യാത്ര പറഞ്ഞ് പോയ മാതാവിന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് മക്കള്‍... ഇരുവരുടെയും കരച്ചില്‍ ഉറ്റവരെയും കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി

കളിപ്പാട്ടങ്ങളുമായി എത്തുമെന്നറിയിച്ച് മക്കളോട് യാത്ര പറഞ്ഞ് പോയ മാതാവിന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് മക്കള്‍... ഇരുവരുടെയും കരച്ചില്‍ ഉറ്റവരെയും കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.
നജ്‌റാനില്‍ അപകടത്തില്‍ മരിച്ച അവണാകുഴി താന്നിമൂട് 'ഹരേ രാമ'ഹൗസില്‍ അശ്വതി വിജയന്റെ മൃതദേഹം ഞായറാഴ്ചയാണ് വീട്ടിലെത്തിച്ചത്. ആറുവയസ്സുകാരി ദിക്ഷയും നാലുവയസ്സുകാരന്‍ ദയാലും കരഞ്ഞത് ബന്ധുക്കളെയും കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി.
എല്ലാ ദിവസവും ഡ്യൂട്ടികഴിഞ്ഞെത്തിയാല്‍ മക്കളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച ശേഷമേ അശ്വതി കിടക്കാറുള്ളൂ. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും മക്കളെ വിളിച്ച് സംസാരിച്ച ശേഷമാണ് അശ്വതി വിജയന്‍ യാത്രപോയത്.
കൂട്ടുകാരിക്കൊപ്പം സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോകുന്നതായി ഭര്‍ത്താവ് ജിജോഷ് മിത്രയെ വിളിച്ചറിയിച്ച ശേഷമാണ് പോയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിങ് പഠനം കഴിഞ്ഞ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും നഴ്‌സായി ജോലി നോക്കിയിരുന്നു.
രണ്ട് വര്‍ഷത്തിലെറെയായി സൗദിയിലെ നജ്‌റാനിലെ കിങ് ഖാലിദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നോക്കി വരുകയായിരുന്നു. മൂന്ന് മാസം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു.
അടുത്ത വരവിന് കുട്ടികള്‍ ആവശ്യപ്പെടുന്ന കളിപ്പാട്ടങ്ങളും വാങ്ങി വരുമെന്നും മക്കളെ വിളിക്കുമ്പോള്‍ അശ്വതി പറഞ്ഞിരുന്നു. മക്കളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന അശ്വതി മക്കളെ വിളിക്കാത്ത ദിവസങ്ങളും ചുരുക്കമാണ്. നിരവധി മോഹങ്ങള്‍ ബാക്കിയാക്കി അശ്വതിയുടെ യാത്ര അവസാനയാത്രയായി.
https://www.facebook.com/Malayalivartha

























