നിര്‍മാണം നടന്നുകൊണ്ടിരുന്ന റോഡില്‍ നിന്ന് ബൈക്കുമായി താഴേക്കുവീണ് യുവാവിന് ഗുരുതര പരിക്ക്

നിര്‍മാണം നടന്നുകൊണ്ടിരുന്ന റോഡില്‍ നിന്ന് ബൈക്കുമായി താഴേക്കുവീണ് യുവാവിന് ഗുരുതര പരിക്ക്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരവിമംഗലം സ്വദേശി സിജോയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് വരുകയായിരുന്നു യുവാവ്. അടിപ്പാതയ്ക്ക് മുകളിലായി ഗര്‍ഡറുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. വെളിച്ചം ഇല്ലാത്തതിനാല്‍ ബൈക്കുമായി മുന്നോട്ടുപോയ യുവാവ് ഇതിനിടയിലൂടെ താഴോട്ടു വീഴുകയായിരുന്നു.
സമീപവാസിയായ ഒരു യുവാവാണ് അപകടം കണ്ടത്. അതുവഴി പോവുകയായിരുന്ന ഫോറസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡിന്റെ വാഹനത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha

























