മദ്യശാലകള്‍ തുറക്കില്ല... പക്ഷേ വേഗം ചീത്തയാകുന്നതിനാല്‍ കളള് പാഴ്സലായി നല്‍കും; നിലപാട് വ്യക്തമാക്കി മന്ത്രി എം.വി ഗോവിന്ദന്‍; അനധികൃത മദ്യവില്‍പന വര്‍ധിക്കുന്ന സാഹചര്യത്തില്‍ എക്‌സൈസ് പരിശോധന കര്‍ശമാക്കുന്നു

ഏപ്രില്‍ 22 മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അറഞ്ഞു കിടക്കുകയാണ്. എന്നാല്‍ ഇത് തുറക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിച്ച് എന്നാല്‍ എന്നാല്‍ കളള് പാഴ്സലായി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. വേഗം ചീത്തയായി പോകുന്നതായതുകൊണ്ടാണ് കളള് പാഴ്സല്‍ അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനധികൃത മദ്യവില്‍പന വര്‍ധിച്ചിരിക്കുന്ന സൂചനകളുളളതിനാല്‍ ഇത് തടയാന്‍ കര്‍ശന നടപടിയ്ക്ക് എക്സൈസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെങ്ങില്‍ നിന്നുമുണ്ടാക്കിയ നീരയ്ക്ക് ഇതുവരെ വിപണിയില്‍ നല്ല സാന്നിദ്ധ്യമാകാന്‍ സാധിച്ചില്ലെന്ന് മന്ത്രി വ്യക്തമാക്കി. കശുമാവില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിക്കുന്ന പദ്ധതി കൂടുതല്‍ പരിശോധിച്ച ശേഷമേ നടപ്പാക്കാന്‍ കഴിയൂ. ഇതിന് ധാരാളം നൂലാമാലകളുണ്ടെന്നും എന്നാല്‍ കശുവണ്ടി കര്‍ഷകര്‍ക്ക് സഹായമാകുന്ന പദ്ധതി ഉപേക്ഷിക്കില്ലെന്നും മന്ത്രി അറിയിച്ചു.
ലോക്ഡൗണ്‍ മുതല്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് നിലവില്‍ ആയിരം കോടിയിലേറെ രൂപയുടെ അധിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യാജ ചാരായത്തിന്റെയും മറ്റ് മാരക ലഹരിവസ്തുക്കളുടെയും ഒഴുക്ക് സംസ്ഥാനത്തേക്ക് കൂടിയതോടെ ബെവ്കൊ ആപ്പ് വഴി മദ്യവിതരണത്തിന് സര്‍ക്കാര്‍ ആലോചിച്ചിരുന്നു.
എന്നാല്‍ ഇതും നടപ്പാക്കുന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇന്ന് നടക്കുന്ന കൊവിഡ് അവലോകന യോഗത്തില്‍ ബുധനാഴ്ചക്ക് ശേഷം നല്‍കുന്ന ഇളവുകളെ കുറിച്ച് തീരുമാനെടുക്കും. ഇതില്‍ മദ്യശാലകളും കള്ളു ഷാപ്പുകളും ചര്‍ച്ചയാകുമെങ്കിലും മദ്യശാല തുറക്കാന്‍ സാധ്യയില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha

























