ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമില്‍ അകപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജീവനൊടുക്കി; ബസിനുള്ളില്‍ തൂങ്ങി മരിച്ചത് കൊയിലാണ്ടി സ്വദേശി

ലോക്ക്ഡൗണിനെ തുടര്‍ന്ന് അസമില്‍ അകപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവറായ മലയാളി ജീവനൊടുക്കി. കൊയിലാണ്ടി മേപ്പയ്യൂര്‍ സ്വദേശി അഭിജിത്താണ് (26) ബസിനുള്ളില്‍ തൂങ്ങി മരിച്ചത്. ഏപ്രില്‍ ഏഴിന് പെരുമ്ബാവൂരില്‍ നിന്നും അതിഥി തൊഴിലാളികളുമായി അസമിലേക്ക് പോയ ബസിലെ ഡ്രൈവറാണ് അഭിജിത്ത്. നഗോണ്‍ എന്ന സ്ഥലത്താണ് ബസ് കുടുങ്ങി കിടന്നത്. നിരവധി ബസ്സുകളാണ് ഒന്നര മാസമായി അസമില്‍ കുടുങ്ങി കിടക്കുന്നത്. ബസ്സുകള്‍ക്ക് തിരിച്ചു കേരളത്തിലെത്തണമെങ്കില്‍ വന്‍ തുക ചെലവഴിക്കേണ്ടതായുണ്ട്.നിലവിലെ കൊവിഡ് സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തേയ്ക്ക് മടങ്ങാന്‍ താല്‍പര്യപ്പെടാത്തതാണ് പ്രതിസന്ധിയായത്. സ്വന്തമായി തുക ചെലവഴിച്ച് മടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവര്‍ക്കുള്ളത്
https://www.facebook.com/Malayalivartha