Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...


നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം..ഡിസംബർ ആദ്യവാരം പൊതുയോഗം.. അപേക്ഷ സേലം പൊലീസിന് ടിവികെ നൽകി..


രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞ് യുവാക്കളെ കാണാൻ പോകുന്നത് യഥാർത്ഥ പ്രതി!! സഹോദരിമാരുടെ ചിത്രങ്ങൾ വെച്ച് അശ്വതി അച്ചു, അനുശ്രി അനു എന്നിങ്ങനെ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി വീട്ടമ്മ കാട്ടിക്കൂട്ടിയത് അറിഞ്ഞാൽ ഞെട്ടിപ്പോകും

16 JUNE 2021 12:45 PM IST
മലയാളി വാര്‍ത്ത

യുവാക്കളുടെ ഉറക്കം കെടുത്തി ഫേസ്ബുക്കിലൂടെ അശ്വതി അച്ചു, അനുശ്രി അനു എന്നിങ്ങനെ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയ കൊല്ലം സ്വദേശി പിടിയിലാകുമ്പോൾ തെളിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സഹോദരിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു 32 കാരിയായ വീട്ടമ്മ ഓൺലൈൻ തട്ടിപ്പ് നടത്തിയത്.

കൊച്ചി കാക്കനാട് സ്വദേശികളായ പ്രഭ, രമ്യ എന്നീ യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ നാല് വര്‍ഷക്കാലമായി തട്ടിപ്പ് നടത്തിയ കൊല്ലം പതാരം സ്വദേശിയായ അശ്വതിയാണ് ഇന്ന് രാവിലെ അറസ്റ്റിലായത്. യുവതികളുടെ പരാതിയില്‍ കൊല്ലം ശൂരനാട് പൊലീസാണ് കേസ് എടുത്തിരിക്കുന്നത്.

കാക്കനാട് സ്വദേശിയായ പ്രഭയുടെ ചിത്രം ഉപയോഗിച്ചാണ് അശ്വതി അച്ചു, അനുശ്രി അനു എന്നീ വ്യാജ അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടത്തിയിരിക്കുന്നത്. കരുനാഗപ്പള്ളി, പതാരം, ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഇവരുടെ കെണിയിൽ അകപ്പെട്ടത്.

യഥാർത്ഥ പെൺകുട്ടികൾ പരാതിയുമായി രംഗത്ത് എത്തിയതോടുകൂടിയാണ് നാലു വര്‍ഷക്കാലമായി നടക്കുന്ന തട്ടിപ്പ് പുറം ലോകം അറിയുന്നത്. അശ്വതി അച്ചു, അനുശ്രി എന്നീ അക്കൗണ്ടുകള്‍ വഴിയാണ് അറസ്റ്റിലായ യുവതി തട്ടിപ്പ് നടത്തിയത്.

നാലു ലക്ഷം രൂപയാണ് ആയൂര്‍ സ്വദേശിയായ യുവാവില്‍ നിന്ന് അശ്വതി തട്ടിയെടുത്തത്. ഫേസ്‌ബുക്കിലേക്ക് റിക്വസ്റ്റ് അയച്ച ശേഷം വിവാഹ ആലോചനയായി എത്തിയാണ് യുവാവിനെ ഇവര്‍ കുടുക്കിയത്.

വിവാഹവാഗ്ദാനം നല്‍കി ശേഷം സ്വയം പരിചയപ്പെടുത്തിയത് കോന്നിയില്‍ എല്‍.ഡി ക്ലര്‍ക്ക് എന്നായിരുന്നു. അനുശ്രീയുടെ വിവാഹ ആലോചനയുമായി യുവാവിന്റെ വീട്ടിലേക്ക് എത്തിയത് വ്യാജ അക്കൗണ്ട് ഉടമയായ അശ്വതി തന്നെ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന മറ്റൊരു വിവരം.

അടുത്ത ബന്ധുവാണ് എന്ന് പറഞ്ഞായിരുന്നു യുവാവുമായി ബന്ധം സ്ഥാപിച്ചത്. പലപ്പോഴായി നാലു ലക്ഷത്തിനടുത്ത് അശ്വതി എന്ന വീട്ടമ്മ അനുശ്രീക്കാണെന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തു. എന്നാല്‍ അനുശ്രീയുമായി വിവാഹം വരെ എത്തിയ യുവാവ് വിവാഹ ക്ഷണക്കത്ത് വരെ തയ്യാറാക്കുകയും ചെയ്തതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

കരുനാഗപ്പള്ളി, ശൂരനാട്, പതാരം സ്വദേശികളായ പല യുവാക്കളും അശ്വതി അച്ചു അക്കൗണ്ടിലൂടെ ഇവരുടെ കെണിയിൽ വീണിട്ടിട്ടുണ്ട്. വഞ്ചിതരായവരില്‍ കരുനാഗപ്പള്ളിയിലെ പ്രമുഖ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ വരെ ഉള്‍പ്പെടുന്നു.

എല്‍.എല്‍.ബിക്ക് പഠിക്കുന്ന യുവതി എന്ന രീതിയിലാണ് യുവജനസംഘടനാ നേതാക്കളുമായി വീട്ടമ്മ വ്യാജ അക്കൗണ്ട് വഴി സൗഹൃദം സ്ഥാപിക്കുകയും പണത്തിന് അത്യാവശ്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ അടുത്ത ബന്ധു വന്ന് കൈപ്പറ്റും എന്ന് പറഞ്ഞ് കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തി തട്ടിപ്പ്കാരി പണം കൈപറ്റുകയായിരുന്നു. പിന്നീടാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.

കാക്കനാട് സൈബര്‍ പൊലീസിന് തലവേദനയായ കേസില്‍ സ്വന്തം നിലയില്‍ അന്വേഷിച്ചാണ് നിര്‍ണായകമായ തെളിവുകള്‍ കണ്ടെത്തിയതെന്ന് തട്ടിപ്പിന് ഇരയായ പ്രഭ പറയുന്നു. നാലു വര്‍ഷത്തിനിടെ സമാന രീതിയില്‍ തട്ടിപ്പിനിരയായ യുവാക്കള്‍ ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു.

ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫേസ്‌ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ പ്രൊഫയിലുകളില്‍ കയറിപ്പറ്റിയ പ്രഭ അതിലെ മ്യൂച്ചല്‍ ഫ്രണ്ടായ യുവാക്കളെ കണ്ടെത്തിയ ശേഷം തന്റെ ഫോട്ടോ ഉപയോഗിച്ച്‌ നിങ്ങളെ കബളിപ്പിക്കുകയാണ് എന്ന് തുറന്ന് പറയുകയായിരുന്നു. ഇതോടെയാണ് ഇത്രയും നാള്‍ തങ്ങള്‍ ചാറ്റ് ചെയ്തത് വ്യാജ പ്രൊഫയിലോനാടാണ് എന്ന് യുവാക്കളും തിരിച്ചറിഞ്ഞത്.

പിന്നാലെ നടത്തിയ അന്വേഷണങ്ങളില്‍ അറിയാന്‍ സാധിച്ചത് തട്ടിപ്പിന്റെ നീണ്ട കഥ. സംഭവം വിവരിച്ച്‌ കാക്കനാട് സൈബര്‍ പൊലീസിന് പരാതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ സൈബര്‍ പൊലീസും മടിച്ചു. ഇതോടെയാണ് ശൂരനാട് സ്റ്റേഷനെ ബന്ധപ്പെട്ടത്.

ശൂരനാട് സ്റ്റേഷനില്‍ പരാതി എത്തിയതോടെ സിഐ ശ്യാം അടങ്ങുന്ന സംഘമാണ് അശ്വതിയെ ചോദ്യം ചെയ്്തത്. എന്നാല്‍ താന്‍ ചെയിതിട്ടില്ലെന്നാണ് അശ്വതി നിലപാട് അറിയിച്ചത്. തുടര്‍ന്ന് വനിതാ എസ്‌ഐ മഞ്ചു വി നായരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. സ്റ്റേഷനില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു.

പരാതി നല്‍കാനായി കൊച്ചിയിലെ യഥാര്‍ത്ഥ യുവതികള്‍ എത്തിയതോടെ വഞ്ചിതരായ യുവാക്കള്‍ ഓരോരുത്തരായി ശൂരനാട് സ്റ്റേഷനിലേക്ക് എത്തി. പലരോടും പറഞ്ഞത് പലതരം കഥകള്‍. ഇവരുടെ കഥകേട്ട് പൊലീസും കുഴഞ്ഞു.

ഒടുവില്‍ എസ്‌ഐ മഞ്ചു വി നായരുടെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഡി.വൈ.എസ്‌പി ഓഫീസിലെത്തി മൊഴി എടുപ്പിച്ച ശേഷമാണ് യുവതിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം എടുത്തത്. പിന്നീട് ഇവരെ ജാമ്യം നല്‍കി വിട്ടയച്ചു.


രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ അശ്വതി മുന്‍പും തട്ടിപ്പ് കേസുകളില്‍ പ്രതിയായിട്ടുള്ളവരാണ്. കുടുംബശ്രീയുടെ തുക തട്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെ മുന്‍പുള്ള പരാതി. പന്നീട് ഭര്‍ത്താവ് ശ്രികുമാര്‍ ഈ തുക നല്‍കി ഒതുക്കിയതോടെയാണ് കേസില്‍ നിന്ന് ഊരിപ്പോന്നത്. കൂലിപ്പണിക്ക് പോയി കുടുംബം നോക്കുകയാണ് ശ്രീകുമാര്‍.

പി.എസ്.സി എഴുതി റവന്യു വകുപ്പില്‍ ജോലി ചെയ്‌തെന്ന് പറഞ്ഞ് ഇവര്‍ ഏറെനാളായി ഭര്‍ത്താവിനേയും നാട്ടുകാരേയും പറ്റിക്കുകയായിരുന്നു. റവന്യു വകുപ്പില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്ന വീട്ടമ്മ ഈ അവസരത്തിലാണ് പല യുവാക്കളേയും തട്ടിപ്പിന് ഇരയാക്കിയത്.

സംസാരിച്ചു വീഴ്‌ത്തിയ ശേഷം പണം ആവശ്യപ്പെടും. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ കഥ മെനയാന്‍ എടുക്കുന്നതുകൊച്ചിയിലെ നിരപരാധികളായ സഹോദരിമാരുടെ ചിത്രങ്ങളായിരുന്നു. ഫേസ്‌ബുക്കില്‍ പ്രഭയും രമ്യയും പങ്കുവച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പല വാട്‌സ് ആപ്പ് ചാറ്റുകളും നടത്തിയിരുന്നത്. മെനയുന്ന കഥകളെല്ലാം യുവാക്കൾ വ്യക്തമായി വിശ്വ സിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ ബമ്പര്‍ നറുക്കെടുപ്പ്‌ 22-ന്‌  (4 hours ago)

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ  (5 hours ago)

നാലുവയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;  (6 hours ago)

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു  (6 hours ago)

നീ ജീവനോടെ പോകില്ലെടീ.. പോലീസിന് മുന്നിൽ കൂസലില്ലാതെ KSU നേതാവ്, കൂടെകിടക്കാൻ വിളിച്ചവൻ നായന്മാരെ അപമാനിച്ചു..  (6 hours ago)

അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍  (6 hours ago)

തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിച്ച് മാങ്കൂട്ടത്തിൽ, നിർണായക നടപടി  (6 hours ago)

ദൈവ തുല്യരുടെ പേരുകൾ പുറത്ത് വരും; എസ്ഐടി അറസ്റ്റിന് മുമ്പ് എ.പത്മകുമാറിന്റെ ഞെട്ടുക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

വാസുവിനെയല്ല പേടിക്കേണ്ടത് പദ്മകുമാറിനെ ! പാഞ്ഞെത്തി പിണറായി ; AKG സെന്ററില്‍ ചര്‍ച്ച പത്തനംതിട്ട CPMന് ക്ലാസെടുപ്പ്  (7 hours ago)

നിക്ഷയ് മിത്രയുമായി കൈകോർത്ത് യു എസ് ടി; സി എസ് ആർ സംരംഭത്തിന്റെ ഭാഗമായി ക്ഷയരോഗ ബാധിതർക്ക് ഭക്ഷണ കിറ്റുകൾ നൽകും...  (8 hours ago)

ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത്: ഗ്രഹ സ്പേസിൻ്റെ ആദ്യ നാനോ സാറ്റലൈറ്റ് ദൗത്യം 'സോളാരാസ് എസ്2' വിക്ഷേപണം ബ്രസീലിൽ നിന്ന്...  (8 hours ago)

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബത്‌ലഹേം റീ-റിലീസ്; ട്രയിലർ പ്രകാശനം ചെയ്തു!!  (8 hours ago)

ആഗോള സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ എഐ അധിഷ്ഠിത'മെമ്മോ' പ്‌ളാറ്റ്‌ഫോമുമായി കൊച്ചിയിലെ ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്...  (8 hours ago)

സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും: വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്ത് ആസ്റ്റർ ന്യൂട്രികോൺ ദേശീയ സമ്മേളനം...  (9 hours ago)

ഹൃദയം തുറക്കാതെയുള്ള അയോര്‍ട്ടിക് വാല്‍വ് പതിമൂന്നാമതും വിജയകരമായി മാറ്റിവച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്...  (9 hours ago)

Malayali Vartha Recommends