ജലനിരപ്പ് ഉയരുന്നു; പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം; ചാലക്കുടി പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കാലവര്‍ഷത്തെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ അധിക ജലം പുറത്തേക്ക് ഒഴുക്കുമെന്ന് തൃശൂർ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകിയെത്തുന്നതിനാല്‍ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
മത്സ്യ ബന്ധനവും പാടില്ല. നിലവിലെ അണക്കെട്ടിലെ ജലനിരപ്പ് 418.70 മീറ്ററാണ്. 419 ലേക്ക് ജലനിരപ്പ് എത്തുന്നതോടെ അണക്കെട്ടില്‍ നിന്ന് അധികജലം പുറത്തേക്ക് ഒഴുകും. മഴ തുടരുന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് 419 മീറ്ററില്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
.
https://www.facebook.com/Malayalivartha