Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം

23 FEBRUARY 2026 12:10 AM IST
മലയാളി വാര്‍ത്ത

More Stories...

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി...

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....

ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് റൗണ്ടില്‍ ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. 76 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യ വഴങ്ങിയത്. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സെടുത്തു പുറത്തായി. 37 പന്തില്‍ 42 റണ്‍സടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യ (18), സൂര്യകുമാര്‍ യാദവ് (18), അഭിഷേക് ശര്‍മ (15) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. അര്‍ധ സെഞ്ചറി നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട മില്ലര്‍ മൂന്ന് സിക്‌സും ഏഴു ഫോറുകളുമുള്‍പ്പടെ 63 റണ്‍സടിച്ചു പുറത്തായി. ഡെവാള്‍ഡ് ബ്രെവിസ് (29 പന്തില്‍ 45), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (24 പന്തില്‍ 44) എന്നിവരാണു ദക്ഷിണാഫ്രിക്കയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

തുടര്‍ച്ചയായി നാലു വിജയങ്ങളുമായെത്തിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ തകര്‍ന്നത് മത്സരത്തില്‍ തിരിച്ചടിയായി. പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിനെ ലക്ഷ്യമിട്ട് സ്പിന്നര്‍ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഓവര്‍ എറിഞ്ഞത്. മാര്‍ക്രം ഒരുക്കിയ കുരുക്കില്‍ നാലാം പന്തില്‍ ഇഷാന്‍ കിഷന്‍ വീണു. റയാന്‍ റിക്കിള്‍ട്ടനിന്റെ ക്യാച്ചില്‍ ഇന്ത്യന്‍ ഓപ്പണിങ് സഖ്യം പൊളിഞ്ഞു. തിലക് വര്‍മയും വന്നപോലെ മടങ്ങി. ലോകകപ്പിലെ ആദ്യ റണ്‍ സ്‌കോര്‍ ചെയ്യാനായെങ്കിലും പതിവു വമ്പനടികള്‍ പുറത്തെടുക്കാന്‍ അഭിഷേകിനു സാധിച്ചില്ല. ഒരു സിക്‌സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും മാര്‍കോ യാന്‍സന്റെ പന്തില്‍ കോര്‍ബിന്‍ ബോഷ് ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ ആറോവറുകളില്‍ 31 റണ്‍സാണ് ഇന്ത്യ നേടിയത്. വാഷിങ്ടന്‍ സുന്ദറും (11), സൂര്യകുമാര്‍ യാദവും (18) പ്രതിരോധിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കോര്‍ബിന്‍ ബോഷിന്റെ പന്തുകളില്‍ ഇരുവരും വീണു. ഇതോടെ അഞ്ചിന് 51 റണ്‍സെന്ന നിലയിലായി ഇന്ത്യ.

ഇന്ത്യയുടെ ലോവര്‍ മിഡില്‍ ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞത് ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജായിരുന്നു. മഹാരാജിന്റെ 15–ാം ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും മൂന്നാം പന്തില്‍ റിങ്കു സിങ്ങും (പൂജ്യം), ആറാം പന്തില്‍ അര്‍ഷ്ദീപ് സിങ്ങും മടങ്ങി. ഇതോടെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന ദയനീയാവസ്ഥയിലേക്ക് ഇന്ത്യ വീണു. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തിയ ശിവം ദുബെയാണ് സ്‌കോര്‍ 100 കടത്തിയത്. എന്നാല്‍ മാര്‍കോ യാന്‍സന്‍ എറിഞ്ഞ 19–ാം ഓവറില്‍ ബൗണ്ടറിക്കു ശ്രമിച്ച ദുബെയെ ലുങ്കി എന്‍ഗിഡി പിടിച്ചെടുത്തു. ഇതോടെ ഇന്ത്യയുടെ പോരാട്ടം 111 ല്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി പേസര്‍ മാര്‍കോയാന്‍സന്‍ നാലും സ്പിന്നര്‍ കേശവ് മഹാരാജ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. കോര്‍ബിന്‍ ബോഷ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (4 minutes ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (36 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (1 hour ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (1 hour ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (2 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (2 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (2 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (3 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (3 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (4 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (4 hours ago)

Malayali Vartha Recommends