മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടനിലയില്‍... ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം , അന്വേഷണം ഊര്‍ജ്ജിതത്തില്‍

മലപ്പുറം കുറ്റിപ്പുറം നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍. 65 വയസുകാരിയായ വെള്ളാമ്പ്രം തിരുവാഴത്ത് കുഞ്ഞിപ്പാത്തുമ്മയാണ് മരിച്ചത്.
ഭാരമേറിയ വസ്തുകൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി വരെ കുഞ്ഞിപ്പാത്തുമ്മയെ അയല്‍ക്കാര്‍ കണ്ടിരുന്നു.
വാതില്‍ തുറന്നുകിടന്നിട്ടും ഇന്ന് ഉച്ചവരെ അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വന്നുനോക്കിയപ്പോഴാണ് രക്തം തളംകെട്ടി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ വീട്ടില്‍നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണമല്ല കൊലപാതകിയുടെ ലക്ഷ്യമെന്ന നിഗമനത്തിലാണ് പോലീസ്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
"
https://www.facebook.com/Malayalivartha

























