Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധയെത്തുടര്‍ന്നു ചികിത്സയിലിരിക്കെ: മണ്‍മറഞ്ഞത് മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന പ്രണയ ഗാനങ്ങള്‍ സമ്മാനിച്ച കവി

22 JUNE 2021 06:02 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയ ഗാനങ്ങളുടെയും ലളിത ഗാനങ്ങളുടെയും ശില്‍പി പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി രാത്രി 12.15ന് ആയിരുന്നു മരണം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം ഇന്നു പൂവച്ചല്‍ ജുമാ മസ്ജിദില്‍.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളുടെ ശില്‍പിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. 1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി.

 

 

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍ നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് എഎംഐഇ പാസായി. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന.

'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' (ചാമരം), 'ഏതോ ജന്മ കല്‍പനയില്‍...' (പാളങ്ങള്‍), 'അനുരാഗിണി ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'ശരറാന്തല്‍ തിരിതാഴും...' (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. 'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവന്‍), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം),

 

 

 

 

 

 

 

 

 

 

 

 

'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളില്‍...' (തമ്മില്‍ തമ്മില്‍), 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...' (കായലും കയറും), 'നീയെന്റെ പ്രാര്‍ത്ഥനകേട്ടു...' (കാറ്റു വിതച്ചവന്‍), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്.

സ്‌കൂളില്‍ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. 1972ലാണ് സിനിമയ്ക്ക് പാട്ടെഴുതുന്നത്. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതിയാണ് തുടക്കം. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 

 

എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (13 minutes ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (36 minutes ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (49 minutes ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (55 minutes ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (1 hour ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (2 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (2 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (2 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (2 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (3 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (3 hours ago)

Malayali Vartha Recommends