Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മനസില്‍ പതിഞ്ഞ ഗാനങ്ങള്‍... മലയാളികളുടെ മനംകവര്‍ന്ന സുന്ദര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍ ഓര്‍മ്മയായി; കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരണമടഞ്ഞത്

22 JUNE 2021 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

മലയാളികളുടെ മനസില്‍ ഇന്നും ഓടിയെത്തുന്ന ഗാനങ്ങളാണ് നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... , ഏതോ ജന്മ കല്പനയില്‍ ... , അനുരാഗിണി ഇതായെന്‍... , ശരറാന്തല്‍ തിരിതാഴും... തുടങ്ങിയവ. ഗ്രാമീണ സൗന്ദര്യമൂറുന്ന ഈ ഗാനങ്ങളുടെ ശില്‍പി ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍(72 ) ഓര്‍മ്മയായി.

 

കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരിച്ചത്. തിരുമല, അരയല്ലൂരിലെ ഗീതകം വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് നടക്കും.

 



മലയാള സിനിമയില്‍ പാട്ടെഴുത്തിന്റെ 54 വര്‍ഷങ്ങള്‍ പിന്നിട്ട പൂവച്ചല്‍ 400 ലധികം സിനിമകള്‍ക്കായി 1200 ഗാനങ്ങളാണ് രചിച്ചത്. ആര്യനാട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കൈയെഴുത്ത് മാസികയില്‍ കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം.

തൃശൂര്‍ വല്ലപ്പാട് ഗവ. പോളിടെക്‌നിക്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് പി.ഡബ്‌ളിയു.ഡിയില്‍ ഓവര്‍സിയറായി. വിജയനിര്‍മല സംവിധാനം ചെയ്ത 'കവിത' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചത് .

 



ആദ്യം എഴുതിയത് 'കാറ്റ്‌വിതച്ചവന്‍' എന്ന സിനിമക്ക് വേണ്ടിയാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമയില്‍ നിന്ന് തുടങ്ങിയ ജീവിതം കാലഘട്ടങ്ങളിലൂടെയാണ് കടന്ന് വന്നത്. ബാലചന്ദ്രമേനോന്റെ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമയ്ക്കും 'പൂട്ട് 'എന്ന സിനിമയ്ക്കുമാണ് അവസാനമായി ഗാനം രചിച്ചത്. സ്വയംവരത്തിനു പന്തലൊരുക്കി, നമുക്കു നീലാകാശം,അക്കരെ പോകാന്‍, കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എ.എം.ഐ.ഇ പാസായി

 



സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി.

ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ!ഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.

 



'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവന്‍), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം), 'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളില്‍...' (തമ്മില്‍ തമ്മില്‍), 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...' (കായലും കയറും), 'നീയെന്റെ പ്രാര്‍ഥനകേട്ടു...' (കാറ്റു വിതച്ചവന്‍), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്.

കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends