Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ മനോജ് അസ്വസ്ഥനായി..... കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍ മനോജ് കുടിച്ച്‌ ഛര്‍ദ്ദിച്ച് അവശനായ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല,മനോജിന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തി വിളിച്ചപ്പോള്‍ രഞ്ചുവും മകളും വാതില്‍ തുറന്നില്ല., ഒടുവില്‍ അവര്‍ കണ്ടത്.....

22 JUNE 2021 07:55 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ  മനോജ് അസ്വസ്ഥനായി..... കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍  കുടിച്ച്‌ ഛര്‍ദ്ദിച്ച് അവശനായ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സ്വര്‍ണപ്പണിക്കാരനും കുടുംബവും ആത്മഹത്യ ചെയ്തത്.


സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ ഭാര്യയും മകളും പൊട്ടാസ്യം സൈനേഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തിരുവനന്തപുരം നന്തന്‍കോട് വൈ.എം.ആര്‍.എയ്ക്ക് സമീപം ആരാധനയില്‍ മനോജ് കുമാര്‍ (45),ഭാര്യ രഞ്ചു (38), ഏകമകള്‍ അമൃത(16) എന്നിവരാണ് മരിച്ചത്.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.'


കോട്ടയം മുണ്ടക്കയം സ്വദേശിയായ മനോജ് കുമാറും മാന്നാര്‍ സ്വദേശിയായ ഭാര്യ രഞ്ചുവും എട്ടുവര്‍ഷത്തോളമായി നന്തന്‍കോട്ടാണ് താമസം. ചാലയിലെ ജുവലറികളിലേക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചുനല്‍കുന്ന തൊഴിലായിരുന്നു ഇരുവര്‍ക്കും. വീടിനോട് ചേര്‍ന്നായിരുന്നു പണിശാല.

ലോക്ഡൗണായതോടെ സ്വര്‍ണം നിര്‍മ്മിച്ചു നല്‍കിയ ജുവലറികളില്‍ നിന്ന് കിട്ടാനുള്ള പണം തടസപ്പെട്ടു. സാമ്പത്തിക ബാദ്ധ്യതയിലായപ്പോള്‍ ചില വ്യക്തികള്‍ നേരിട്ട് പണിയാന്‍ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് മനോജ് ചെലവ് നടത്തി. സ്വര്‍ണം ആവശ്യപ്പെട്ട് ആളുകള്‍ വിളിച്ചുതുടങ്ങിയതോടെ  മനോജ്   അസ്വസ്ഥനായി..

ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മനോജ് കുമാര്‍  കട്ടിലിന് അടിയില്‍ ഉണ്ടായിരുന്ന സാനിറ്റൈസര്‍ മനോജ് കുമാര്‍ കുടിക്കുകയും ചെയ്തു. ഛര്‍ദ്ദിച്ച് അവശനായ മനോജിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി ഒന്നരയോടെ മനോജിന്റെ സുഹൃത്തുക്കളെ വിളിച്ച രഞ്ചു മനോജിന്റെ സ്ഥിതിയെ കുറിച്ചു ചോദിച്ചു. അത്യാഹിതവിഭാഗത്തിലാണെന്നും പേടിക്കാനില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.


പിന്നാലെ മനോജിന്റെ മറ്രു ചില സുഹൃത്തുക്കളും ബന്ധുക്കളും നന്ദന്‍കോട്ടെ വീട്ടിലെത്തി. ഇവര്‍ വിളിച്ചപ്പോള്‍ രഞ്ചുവും മകളും വാതില്‍ തുറന്നില്ല. പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ രണ്ടോടെ അടുക്കള വാതില്‍ തുറന്നപ്പോഴാണ് മകളെ കട്ടിലിലും രഞ്ചുവിനെ നിലത്തും മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി സ്വര്‍ണപ്പണിക്കായി വാങ്ങിയ പൊട്ടാസ്യം സയനൈഡ് സൂക്ഷിച്ചിരുന്ന കുപ്പിയും ഉണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് ആറോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (22 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

Malayali Vartha Recommends