കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സുരക്ഷ പിന്‍വലിച്ചും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കേസില്‍ കുരുക്കിയും തിമിര്‍ത്താടിയ പിണറായി സര്‍ക്കാരിന് കസ്റ്റംസിന്റെ വക മുട്ടന്‍ പണി...

കേന്ദ്ര മന്ത്രി വി. മുരളീധരന്റെ സുരക്ഷ പിന്‍വലിച്ചും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കേസില്‍ കുരുക്കിയും തിമിര്‍ത്താടിയ പിണറായി സര്‍ക്കാരിന് കസ്റ്റംസിന്റെ വക മുട്ടന്‍ പണിയാണ് പാഴ്‌സലായി ലഭിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന ഗുരുതര ആരോപണമാണ് കസ്റ്റംസ് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ്, അണഞ്ഞെന്ന് കരുതിയ തീ ആളികത്തിച്ചു കൊണ്ട് കസ്റ്റംസ് രംഗത്തെത്തിയത്. സംസ്ഥാനസര്‍ക്കാരിനെയും യു.എ.ഇ. കോണ്‍സുലേറ്റിനെയും പ്രതിക്കൂട്ടിലാക്കി കൊണ്ടാണ് കസ്റ്റംസ് മുന്നോട്ടു പോകുന്നത്.
മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരും ഉന്നതരാഷ്ട്രീയനേതാക്കളും രാജ്യസുരക്ഷയെവരെ ബാധിച്ചേക്കാവുന്നതരത്തില്‍ തുടര്‍ച്ചയായി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് നോട്ടീസിലുള്ളത്.
പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാനമന്ത്രിമാര്‍ കോണ്‍സുലേറ്റിലെ ഉന്നതരുമായി അരുതാത്ത ബന്ധമുണ്ടാക്കിയെന്നും പറയുന്നു. ഇത് നിയമവിരുദ്ധമായ കാര്യമാണ്. കോണ്‍സുലേറ്റിലെ ഉന്നതരെ സംസ്ഥാന മന്ത്രിമാര്‍ ഫോണില്‍ വിളിക്കുന്നതും ഇടപെടല്‍ നടത്തുന്നതും പതിവുള്ള കാര്യമല്ല.
മുന്‍ യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ്, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് എന്നിവരുടെ ആസൂത്രിതമായ ഗൂഢാലോചന സ്വര്‍ണക്കടത്തിലേക്ക് നയിച്ചെന്നും നോട്ടീസിലുണ്ട്.
തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ജൂലായ് അഞ്ചിന് ഒരുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രതികള്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ നോട്ടീസില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല. സ്വപ്നാ സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും ഉപയോഗപ്പെടുത്തിയാണ് യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബി മുഖ്യമന്ത്രിയുമായി ഒട്ടേറെത്തവണ കൂടിക്കാഴ്ചകള്‍ നടത്തിയതെന്ന് നോട്ടീസില്‍ പറയുന്നു.
കോണ്‍സുല്‍ ജനറലിന്റെ വസതിയിലും മുഖ്യമന്ത്രിയുടെ വസതിയിലും ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ട്. കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ എം. ശിവശങ്കറും ഇത് സമ്മതിക്കുന്നു. സ്വപ്ന ആവശ്യപ്പെടുമ്പോഴൊക്കെ ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍ ശിവശങ്കര്‍ മുന്‍കൈയെടുത്തിട്ടുണ്ട്.
ഇത് പ്രോട്ടോക്കോള്‍ വിഭാഗത്തെ മറികടന്നായിരുന്നു. ഇത് വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും നോട്ടീസില്‍ പറയുന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാധ്യത കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.കാരണം സെക്രട്ടറി പറഞ്ഞതുകൊണ്ടാണ് മുഖ്യമന്ത്രി കോണ്‍സുലിനെ കണ്ടെന്ന വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത് .
ഉന്നത ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കോണ്‍സുല്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും 'എക്‌സ് കാറ്റഗറി' സുരക്ഷ സമ്പാദിച്ചിരുന്നു. ഇതും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ മറികടക്കുന്നതാണ്. കേന്ദ്രസര്‍ക്കാരാണ് ഇത്തരം സുരക്ഷകള്‍ നല്‍കേണ്ടത്.
എന്നാല്‍ ഇവിടെ സ്വപ്നയും , ശിവശങ്കറും ചേര്‍ന്നാണ് ഇത് നേടിക്കൊടുത്തത്. എല്ലാതരം നിയമവിരുദ്ധ ചെയ്തികള്‍ക്കും സര്‍ക്കാര്‍ സുരക്ഷ കോണ്‍സുല്‍ ജനറല്‍ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 'ഡിപ്ലോമാറ്റിക് തിരിച്ചറിയല്‍ കാര്‍ഡ്' നല്‍കിയിരുന്നു. വിമാനത്താവളങ്ങളിലുള്‍പ്പടെ ഇവ ദുരുപയോഗപ്പെടുത്തി. അതായത് സ്വര്‍ണ്ണം കടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കിയെന്നാണ് കസ്റ്റംസ് പറയുന്നത്.
എല്ലാം തീര്‍ന്നെന്ന് കരുതിയപ്പോഴാണ് സ്വര്‍ണ്ണകടത്ത് വീണ്ടും ആളി കത്തുന്നത്. അത് എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha

























