പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 52 കാരന് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 52 കാരനായ പ്രതിക്ക് 10 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ചുമത്തി. വെള്ളിക്കുളങ്ങര സ്വദേശി ലാലുവിന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്.കേസിനാസ്പതമായ സംഭവം നടന്നത് 2012 ലായിരുന്നു. നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ നിരവധി തവണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ചത്.
തുടര്‍ന്ന് 2013 ഡിസംബറില്‍ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളികുളങ്ങര പൊലീസ് ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നുമുളള പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ലിജി മധുവിന്റെ വാദം കണക്കിലെടുത്താണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha



























