സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും കോവിഡ് പരിശോധന ലബോറട്ടറികൾ ആരംഭിക്കുന്നു; അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്

സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം കോവിഡ് മോളിക്യുലര്‍ ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കും. അതിനുള്ള അനുമതി ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പെടുത്ത റാപ്പിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് ദുബായ് ഹെല്‍ത്ത് അഥോറിറ്റി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ യാത്രയ്ക്ക് സഹായകരമാകും വിധം പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























