മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
ലക്ഷ്മി ഭവനത്തില്‍ സുചിത്രയാണ് തൂങ്ങി മരിച്ചത്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സൈനികനായ വിഷ്ണുവാണ് ലക്ഷ്മിയുടെ ഭര്‍ത്താവ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടത്.
വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21 നായിരുന്നു വിവാഹം.ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് പോയത്.
ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അറിയിച്ചു. ഓച്ചിറ സ്വദേശിനിയാണ് സുചിത്ര. പിതാവ് ലഡാക്കില്‍ സൈനികനാണ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത വള്ളികുന്നം പൊലീസ് വിശദമായ അന്വേഷണം ഊര്‍ജ്ജിതത്തില്‍.
"
https://www.facebook.com/Malayalivartha























