Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

അത്ഭുതം തന്നെ! എന്തൊരു എതിർപ്പാണ് സ്ത്രീധനത്തിന് ; സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ; വിവാഹമോചനം മരണവുമായി താരതമ്യപെടുത്തേണ്ട ഒന്നല്ല ; വ്യക്തമായ മറുപടിയുമായി യുക്തിവാദി ചിന്തകൻ

23 JUNE 2021 11:11 AM IST
മലയാളി വാര്‍ത്ത

ഭര്‍തൃഗൃഹത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിസ്മയയുടെ വാർത്തയാണ് ഇന്നും സമൂഹമാധ്യമങ്ങളിലെ ചർച്ച . കൂടുതൽ പോസ്റ്റുകളും ഹാഷ്ടാഗുകളും എല്ലാം തന്നെ സ്ത്രീധനത്തിന് എതിരായിട്ടുള്ളതുമാണ്. ഇന്ത്യയിൽ സ്ത്രീധനനിരിയോധന നിയമനവും നിലവിലുണ്ട്. എന്നിട്ട് എന്തുകൊണ്ട് ഈ നിയമം നോക്കുകുത്തിയായിപ്പോകുന്നു എന്നതിനെ കുറിച്ച് യുക്തിവാദി ചിന്തകനായ രവിചന്ദ്രൻ മാഷ് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

 

ബന്ധം ബന്ധനമല്ല എന്ന തലക്കെട്ടോടെ തുടങ്ങുന്ന കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;

സ്ത്രീധനനിരോധനത്തിനായി സമരം നടത്തേണ്ടതുണ്ടോ? ഇല്ല.
അത് കൊടുക്കുന്നതും വാങ്ങുന്നതും നിയമംമൂലം നിരോധിച്ചിട്ടുള്ളതാണ്. പിന്നെയെന്താണ് പ്രശ്‌നം? നിയമം മൂലം നിരോധിക്കാനും മുദ്രാവാക്യങ്ങള്‍ തള്ളാനും എളുപ്പമാണ്. സ്വയം വര്‍ഗ്ഗീയവാദിയല്ല എന്ന് സ്ഥാപിക്കാനായി മറ്റൊരാളെ വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചാല്‍ മതി എന്ന രാഷ്ട്രീയംകൊണ്ട് സമൂഹ മസ്തിഷ്‌കത്തിലെ പാരമ്പര്യ വൈറസുകള്‍ നീക്കംചെയ്യനാവില്ല. റോഡ് തടഞ്ഞോ ശബ്ദമലിനീകരണം നടത്തിയോ തലവെട്ടിയോ ചിന്താപരമായ മാറ്റം സാധ്യമല്ല. അതിന് വൈചാരികമായി വ്യക്തിയെ ഇളക്കണം, അവനെ പഠിപ്പിക്കണം. അവന് തീരെ ഇഷ്ടപെട്ടെന്ന് വരില്ല.. പക്ഷെ വിദ്യാഭ്യാസം തുടരണം. അതല്‍പ്പം പ്രയാസമുള്ള കാര്യമാണ്.

 

 

But there is no other option. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത് എന്നൊക്കെ നാം തള്ളാറില്ലേ? അത് തന്നെ. എങ്ങനെ വര്‍ജ്ജിക്കും? വര്‍ജ്ജിക്കണമെങ്കില്‍ അങ്ങനെയൊരു ചിന്തയുണ്ടാവണം. സ്വയം പരിഷ്‌കരിക്കാതെ, വ്യക്തി നവീകരിക്കാതെ ആ ചിന്ത ഉണ്ടാകില്ല. ഒരു സമൂഹം അടിസ്ഥാനപരമായി പുരുഷാധിപത്യ കേന്ദ്രീകൃതമാണെങ്കില്‍, അന്ധവിശ്വാസജഡിലവും പാരമ്പര്യബോധ നിയന്ത്രണങ്ങള്‍ക്ക്‌
വിധേയവുമാണെങ്കിലും അവിടെ സ്ത്രീധനം നിലനില്‍ക്കും. മറയ്ക്കാം, ഒളിക്കാം, പക്ഷെ നീങ്ങിപോകില്ല. നിരോധനനിയമങ്ങള്‍ നിര്‍മ്മിക്കുന്നതനുസരിച്ച് വിനിമയരീതിയും തന്ത്രവും മാറും. കാരണം അടിസ്ഥാനപരമായി അത് വേണം എന്ന ബോധം നിലനില്‍ക്കുന്നു.

 

 

ഓരോ സ്ത്രീധനകൊലപാതകത്തിന് ശേഷവും വരുന്ന പ്രതിഷേധകൊടുങ്കാറ്റ് കണ്ടാല്‍ ഇത്രയധികം സ്ത്രീധനവിരോധികള്‍ കേരളത്തിലുണ്ടോ എന്നാരും അത്ഭുതപെട്ടുപോകും. പച്ചക്കറിപോലെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നവര്‍ തന്നെ സ്വര്‍ണ്ണവിരോധികളായി ചായംപൂശുന്നു! എല്ലാവരും സ്ത്രീധനത്തെ എതിര്‍ക്കുന്നു...അഴിമതിയേയും വര്‍ഗ്ഗീയതയേയും വികസനവിരുദ്ധതയേയും എതിര്‍ക്കുന്നു. കൂടുതല്‍ എതിര്‍ക്കുന്നത് കൂടെകൂടുന്നു. അപ്പോള്‍ ആ എതിര്‍പ്പിന് എന്തോ പ്രശ്‌നമുണ്ട്.

 

 

 

 

മതം തിന്ന് ജീവിക്കുന്നവനോട് മതവും ദൈവവും വേണ്ട എന്ന്‌ പറഞ്ഞാല്‍, അവ നിരോധിച്ചാല്‍ അവന്‍ സമ്മതിക്കുന്നതായി അഭിനയിച്ചേക്കും. പക്ഷെ നിരോധനം നീങ്ങുമ്പോള്‍ എല്ലാം സ്പ്രിംഗ് പോലെ തിരിച്ചുവരും. ദൈവവും മതവും വേണ്ട എന്നു പറയുന്നത് എന്തിനാണ് എന്നവന്‌ മനസ്സിലായിട്ടില്ല, അല്ലെങ്കില്‍ നിങ്ങളവനെ ബോധ്യപെടുത്തിയിട്ടില്ല. അതല്ലെങ്കില്‍ നിങ്ങളെ കേള്‍ക്കാന്‍ അവന്‍ തയ്യാറല്ല.

 

 

സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്ന ചിന്താപരിസരം അട്ടിമറിച്ചാലേ സ്ത്രീധനത്തെ കുറിച്ച് തര്‍ക്കിച്ച് തമ്മിലടിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സമൂഹം ഇല്ലാതാവൂ. മസ്തിഷ്‌ക സോഫ്റ്റ് വെയറുകളുടെ കാര്യത്തില്‍ നിയമനിര്‍മ്മാണം പലപ്പോഴും അപ്രസക്തമാണ്. ശബ്ദമലീനികരണ നിയമങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുക. ഭരണഘടന ദത്തമായ സഞ്ചാരസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അടിയറവ്‌ വെക്കേണ്ടിവരുന്ന സാധാരണമനുഷ്യരെ ഓര്‍ക്കുക

 

 

ബോധവത്ക്കരണം എന്നൊക്കെ പറയുന്നത് കേള്‍ക്കാന്‍ വലിയ രസമില്ലാത്ത, മുദ്രാവാക്യങ്ങളുടെയും പ്രകടനമസാലകളുടെയും അകമ്പടിയില്ലാത്ത നിശബ്ദ പ്രവര്‍ത്തനമാണ്. It is a cold job. ഓരോ സ്ത്രീധനക്കൊലപാതകം വരുമ്പോഴും സ്ത്രീധനം കൊടുക്കുന്നവരും വാങ്ങുന്നവരുമടക്കമുള്ള ജനം സ്ത്രീധനത്തെ വിമര്‍ശിച്ച് പണ്ടാറമടക്കുന്നു. 'കൊല്ലാതെ വിട്ടുകൂടായിരുന്നോ?' എന്ന് വിലപിക്കുന്നു. കൊല്ലാതെ വിടാറുണ്ട്, ഭൂരിപക്ഷം കേസുകളിലും അങ്ങനെ സംഭവിക്കുന്നു.

 

ചെറിയൊരു ന്യൂനപക്ഷം മാത്രം ദുരന്തം രചിക്കുന്നു. കൊല്ലാതെ വിടുന്നത് കൊണ്ട് സ്ത്രീധനം എന്ന അന്ധവിശ്വാസം പരിഹരിക്കപെടുന്നില്ല. സ്ത്രീധനവും പുരുഷധനവും വ്യാപാരകരാറുകളും രണ്ട് വ്യക്തികള്‍ക്കിടയിലുള്ള ബന്ധം നിര്‍വചിക്കുന്നു എന്നിരിക്കട്ടെ. ബന്ധിപ്പിച്ചത് ദുര്‍ബലപെട്ടാല്‍ ബന്ധം തകര്‍ന്നടിയും. സ്ത്രീധനദുരന്തങ്ങളിലെ ജാതകപൊരുത്തം പരിശോധിച്ചിട്ടുണ്ടോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (3 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (3 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (4 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (4 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (4 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (5 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (5 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (6 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (6 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (7 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (8 hours ago)

Malayali Vartha Recommends