Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു


ശബരിമലസ്വർണക്കൊള്ളക്കേസ്.... അതിനിർണായക ഫോറൻസിക് പരിശോധനാ റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതി എസ്.ഐ.ടിക്ക് കൈമാറി, നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും, ദേവസ്വം ബെഞ്ച് പരിഗണിച്ച ശേഷമാവും തുടർനടപടികളുണ്ടാവുക


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..

ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം :പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ: എന്റെ പെൺമക്കളെ വിവാഹം കഴിക്കാൻ വരുന്നവർ ജാഗ്രത! സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ച് സുരേഷ് ഗോപി

23 JUNE 2021 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരിലും ആലപ്പുഴയിലും എറണാകുളത്തും പക്ഷിപ്പനി (എച്ച്5എൻ1)സ്ഥിരീകരിച്ചു.... ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും... ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...

മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകുന്നു... ശബരിമല മകരവിളക്ക് ഉത്സവകാലത്ത് തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രി 10ന് അവസാനിക്കും...

  മയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

വിസ്മയയുടെ മരണത്തോടെ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് ജനങ്ങൾ വളരെയധികം ആഴത്തിൽ ചിന്തിച്ചു തുടങ്ങി. പലരും സ്ത്രീധനത്തിനെതിരെ രംഗത്തുവന്നു. ഇപ്പോൾ ഇതാ ഈ ഒരു സാഹചര്യത്തിൽ ബിജെപി അംഗവും സിനിമാ നടനുമായ സുരേഷ് ഗോപി പണ്ടൊരിക്കൽ സ്ത്രീധനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

സ്ത്രീധനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അതിശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അതേ വിഷയത്തിൽ നടനും എംപിയുമായ സുരേഷ് ഗോപി നേരത്തെ പറഞ്ഞ അഭിപ്രായവും വൈറലാകുന്നത്. സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്ത 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എന്ന പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ടപ്പോൾ ആയിരുന്നു അദ്ദേഹം പെട്ടന്ന് വികാരനിർഭരനായി ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് തിരിച്ചുപോകുകയായിരുന്നു കൃഷ്ണ. താൻ നേരിടേണ്ടി വന്ന അനുഭവം പരിപാടിയിൽ തുറന്നുപറയുന്നതിനിടെയാണ് സുരേഷ് ഗോപി ഈ സാമൂഹ്യ വിപത്തിനെതിരെ പ്രതിഷേധം അറിയിച്ചത്.

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ വൈറലായ വാക്കുകൾ ഇങ്ങനെ
‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങള്‍ ആൺകുട്ടികൾ തന്നെ എടുക്കണം.

പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട, അങ്ങനെയൊരു ദൃഢതീരുമാനം എടുത്ത നാല് ആൺമക്കൾ അടങ്ങിയ വീട്ടിലെ മൂത്ത മകനാണ് ഞാൻ. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ....ഈ ആണുങ്ങൾ എന്തുചെയ്യും.’–സുരേഷ് ഗോപി പറഞ്ഞു.

‘ആത്മരോഷം തന്നെയാണ്. എനിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ട്. അവർക്കു വരാൻ ഉദ്ദേശിക്കുന്ന ചെക്കന്മാർ കൂടി, ഈ അച്ഛനെ കണ്ടോളൂ മനസ്സിലാക്കിക്കോളൂ. ഇല്ലെങ്കില്‍ വേണ്ട, ഒറ്റയ്ക്ക് ജീവിക്കും.’– എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. യൂറി കട്ടത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ വളരെയധികം പടർന്നുപിടിക്കുകയാണ്.

ഇതിനോടകം തന്നെ സിനിമാരംഗത്തെ പലരും സ്ത്രീധനത്തിനെതിരെ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തുവന്നിരുന്നു

അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വച്ച് വന്നതല്ല...ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവർ..പക്ഷേ ഇന്ന് വാർത്തകൾ കേൾക്കുമ്പോൾ ഭയപ്പാട് തോന്നുന്ന രണ്ടു പെൺമക്കളുടെ മാതാപിതാക്കളാണ് ഞങ്ങളുമെന്നാണ് സിനിമ സീരിയൽ നടൻ ഷാജു പറയുന്നത്.

നടി അഹാനയും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.ആരെങ്കിലും സ്ത്രീധനം നല്‍കുന്നതിനെയോ വാങ്ങുന്നതിനെയോ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം, എനിക്ക് അവരോടുള്ള ചുമ്മാ നഷ്ടമാവുകയാണ് എന്നും എന്റെ വീട്ടിൽ അങ്ങനെ ഒന്നുമില്ലെന്നും അവർ പറയുന്നു.വിവാഹത്തിന്റെ പേരില്‍ മറ്റൊരു വീട്ടിലേക്ക് വില്‍ക്കപ്പെടാനുള്ള ഒരു ചരക്ക് അല്ല നിങ്ങള്‍ എന്നും അഹാന പറയുന്നു.

പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങള്‍ സ്ത്രീധനം എന്ന രോഗത്തെ അംഗീകരിച്ചാല്‍, നിങ്ങളുടെ മകളെ വിലപ്പെട്ടതായി കാണുന്നില്ല എന്നാണ് അര്‍ഥം. നിങ്ങളുടെ മകള്‍ക്ക് മൂല്യമുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നില്ല എന്ന ഭയാനകമായ സന്ദേശം അത് നല്‍കുന്നു. സ്ത്രീധനത്തിന് സമ്മതിക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ആ ദുരന്തത്തിന് മൂല കാരണമെന്നും താരം പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 minutes ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (21 minutes ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (30 minutes ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (1 hour ago)

വായു മലിനീകരണം രൂക്ഷം.  (1 hour ago)

ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.  (1 hour ago)

 ഇത്തവണയും ജയം ഇന്ത്യക്കൊപ്പം  (1 hour ago)

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും...  (1 hour ago)

നാളെ വൈകിട്ട് 6ന് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടില്ല  (1 hour ago)

പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക  (1 hour ago)

സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ  (2 hours ago)

ബംഗാളിൽ നടന്ന രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ തിരുവനന്തപുരത്തെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി..  (2 hours ago)

ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയും! ഗുണദോഷ സമ്മിശ്ര ഫലങ്ങൾ: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക  (2 hours ago)

ഡൽഹി ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത  (2 hours ago)

മുഖ്യാതിഥി മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ  (3 hours ago)

Malayali Vartha Recommends