രാമനാട്ടുകരയില്‍ അഞ്ചു സ്വര്‍ണ്ണ കടത്തുകാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതി കൊടി സുനിക്ക് ബന്ധമോ? സഖാക്കള്‍ അരങ്ങത്തേക്ക് രാമനാട്ടുകര സ്വര്‍ണ്ണ ക്വട്ടേഷന്‍ സ്വാഹ!

രാമനാട്ടുകരയില്‍ അഞ്ചു സ്വര്‍ണ്ണ കടത്തുകാര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതി കൊടി സുനിക്ക് ബന്ധമോ? കണ്ണൂരില്‍ നിന്നുള്ള അര്‍ജുന്‍ രാമനാട്ടുകര ക്വട്ടേഷനില്‍ അകപ്പെട്ടതോടെയാണ് പോലീസിന് ഇങ്ങനെയൊരു സംശയം തോന്നി തുടങ്ങിയത്. കൊടി സുനിയുടെ വിശ്വസ്തനാണ് അര്‍ജുന്‍. ഇതാണ് കഥയെങ്കില്‍ രാമനാട്ടുകര ക്വട്ടേഷനില്‍ നടക്കുന്ന അന്വേഷണം ഉടനെ അവസാനിക്കുമെന്ന് ഉറപ്പാണ്.
ഭയാനകമായ വിവരങ്ങളാണ് പുറത്തു വരുന്നത്. ജയിലില്‍ കിടന്നു കൊടി സുനി സ്വര്‍ണ്ണ ക്വട്ടേഷന്‍ ആസൂത്രണം ചെയ്ത വിവരങ്ങളാണ് ഒരു പ്രമുഖ ദിനപത്രം പുറത്തു വിട്ടത്. 2016 ജൂലായില്‍ നല്ലളം മോഡേണ്‍ ബസാറില്‍ മൂന്നു കിലോഗ്രം സ്വര്‍ണം കവര്‍ന്ന കേസ് മുതല്‍ പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധം ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.
വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് സ്വര്‍ണക്കടത്തുകാരില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവര്‍ച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു.
കൊടിസുനിയെ ജയിലിലെത്തി പോലീസ് ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞില്ല. 2016 ല്‍ നടത്തിയ കവര്‍ച്ചക്ക് പിന്നാലെ കൊടി സുനിക്ക് ചാകരയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്.
തലശേരിക്ക് സമീപമുള്ള ചൊക്ലിസ്വദേശിയുടെ പേരിലെടുത്ത സിംകാര്‍ഡ് ഉപയോഗിച്ചാണ് ജയിലില്‍ നിന്ന് കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പോലീസ് അറിഞ്ഞത്. അന്നത്തെ ജയില്‍ എ.ഡി.ജി.പി.ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതിലും റെയ്ഡിനുപോലും തയാറായില്ല.
കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണര്‍ പിന്നീട് ഫോണ്‍വിളിയെ കുറിച്ച് പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവര്‍ച്ച നടത്തിയ ദിവസംതന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വര്‍ണവും തട്ടിയെടുക്കാന്‍ ആസൂത്രണം നടത്തിയിരുന്നു. പക്ഷേ, പാളിപ്പോയി. അതായത് കണ്ണൂരുകാരാണ് സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്യുന്നതെന്ന് ചുരുക്കം.
തിരുനെല്ലിയില്‍ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലില്‍ കൊടി സുനി ആസൂത്രണം നടത്തിയെന്നാണ് റിപ്പോര്‍ട്ട് . കര്‍ണാകടയില്‍നിന്ന് സ്വര്‍ണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തില്‍നിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയില്‍ പത്തുലക്ഷം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിര്‍മിക്കാന്‍ ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. ഇതിലൊന്നും സര്‍ക്കാരിന് യാതൊരു പരാതിയുമില്ലെന്നതാണ് ആശ്ചര്യകരം.
ക്വട്ടേഷന്‍ സംഘം കവര്‍ച്ച ചെയ്യുന്ന സ്വര്‍ണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരില്‍നിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയറായ അഭിഭാഷകരാണ് ഒട്ടേറെ കേസുകളില്‍ കോടതിയില്‍ ഹാജരായത്. ഇത് കൊടി സുനി ഏര്‍പ്പാടുചെയ്തുകൊടുത്തതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഈ അഭിഭാഷകനുമായും സി പി എമ്മിന് ബന്ധമുണ്ട്.
രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍മരിച്ച സ്വര്‍ണക്കടത്തിലും കണ്ണൂരില്‍നിന്നുള്ള അര്‍ജുന്റെ സാന്നിധ്യം ക്വട്ടേഷന്‍ സംഘങ്ങളിലേക്കുള്ള സൂചനയാണ്. അര്‍ജുന്റെ കൂടെ ഷഹിന്‍ എന്നൊരാളും കൂടെ വിമാനത്താവളത്തിലെത്തിയിരുന്നെന്നാണ് വിവരം. അയാള്‍ക്കും കൊടി സുനിയുമായി ബന്ധമുണ്ട്.
"
https://www.facebook.com/Malayalivartha





















