Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

'എനിക്കറിയാം, മരിക്കുന്ന നിമിഷവും ആ കുട്ടി അയാളെ അത്ര കണ്ട് സ്നേഹിച്ചിരിക്കണം. ആ മുഖം തന്നെയാകും അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകുക. അവനിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും അപമാനവും തന്നെയാകും സ്വന്തം ജീവൻ പോലും കളയാൻ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക...' വൈറലായി കുറിപ്പ്

24 JUNE 2021 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സിനിമാസമരം പിൻവലിച്ച്‌ സംഘടനകൾ

ശബരീശ ദർശനം നടത്തിയ പന്തളം രാജപ്രതിനിധി തിരുവാഭരണ സംഘത്തോടൊപ്പം മടങ്ങിയതോടെ ശബരിമല മകരവിളക്ക് ഉത്സവം സമാപിച്ചു...

കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം... ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ വായിക്കുകയും കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

വിസ്മയയുടെ ആത്മഹത്യയും പലതവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ വീണ്ടും അയാളുടെ വീട്ടിലേക്ക് പോയി. കേട്ടവർക്ക് പലപ്പോഴും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അതേ ആളുടെ അടുത്തേക്ക് പോയി എന്ന് പലരും മൂക്കത്തു വിരൽ വയ്ക്കുന്നത് കണ്ടു. എനിക്കതിൽ ഒരത്ഭുതവും തോന്നുന്നില്ല. സ്ത്രീകൾ ഒരു സ്നേഹബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇങ്ങനൊക്കെ ആണ്. ഈ പറയുന്ന ബന്ധം അവരുടെ ഭർത്താവിനോട് ആകാം.. കാമുകനോടും ആകാം.. മനസ്സ് കൊണ്ട്‌ സ്നേഹിക്കുന്നവർ ആണവർ. മനസ്സ് കൊടുത്തു സ്നേഹിക്കുന്നവർ.- ഡോക്ടർ സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമത്തിൽ ഏറെ ശ്രദ്ധേയമാവുകയാണ്.

ഡോ. സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് വായിക്കാം;


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

"പല തവണ ദേഹോപദ്രവം ഏൽക്കേണ്ടി വന്നിട്ടും വിസ്മയ വീണ്ടും അയാളെ സ്നേഹിച്ചു കൊണ്ടിരുന്നു. അയാളുടെ കൂടെ വീണ്ടും അയാളുടെ വീട്ടിലേക്ക് പോയി. കേട്ടവർക്ക് പലപ്പോഴും ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകും ഈ കാര്യം. ഇത്രയൊക്കെ സഹിച്ചിട്ട് എന്തിനാ ആ കുട്ടി വീണ്ടും അതെ ആളുടെ അടുത്തേക്ക് പോയി എന്ന് പലരും മൂക്കത്തു വിരൽ വയ്ക്കുന്നത് കണ്ടു. എനിക്കതിൽ ഒരത്ഭുതവും തോന്നുന്നില്ല. സ്ത്രീകൾ ഒരു സ്നേഹബന്ധത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഇങ്ങനൊക്കെ ആണ്. ഈ പറയുന്ന ബന്ധം അവരുടെ ഭർത്താവിനോട് ആകാം..കാമുകനോടും ആകാം. മനസ്സ് കൊണ്ട്‌ സ്നേഹിക്കുന്നവർ ആണവർ. മനസ്സ് കൊടുത്തു സ്നേഹിക്കുന്നവർ. ആത്മാർത്ഥമായി സ്നേഹിക്കുന്നവന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവർ. അവിടെ പലപ്പോഴും സമൂഹത്തിന്റെ തെറ്റുകൾ അവളുടെ ശരികൾ ആയിരിക്കും.

ഈ സ്നേഹം പലപ്പോഴും അപകടത്തിൽ ആക്കുന്നതും സ്ത്രീകളെ തന്നെ ആണ്. ഇവിടെ വിസ്മയക്ക് സംഭവിച്ച പോലെ. എനിക്കറിയാം, മരിക്കുന്ന നിമിഷവും ആ കുട്ടി അയാളെ അത്ര കണ്ട് സ്നേഹിച്ചിരിക്കണം. ആ മുഖം തന്നെയാകും അപ്പോഴും അവളുടെ മനസ്സിൽ ഉണ്ടായിട്ടുണ്ടാകുക. അവനിൽ നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും അപമാനവും തന്നെയാകും സ്വന്തം ജീവൻ പോലും കളയാൻ അവളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ഇതാണ് ശരിയായ " ടോക്സിക് റിലേഷൻഷിപ് "

ചില ബന്ധങ്ങൾ അങ്ങിനെ ആണ്. നമ്മെ കെട്ടി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന ബന്ധങ്ങൾ... നമുക്ക് എല്ലാമെല്ലാം ആയിരുന്നവർ, മനസ്സ് കൊടുത്തു നമ്മൾ സ്നേഹിച്ചവർ, നിന്നെ ഞാൻ അത്രമേൽ സ്നേഹിക്കുന്നു എന്ന് നമ്മോട് പറഞ്ഞവർ...അവർക്ക് ഒരു നാൾ നമ്മൾ ഒന്നും അല്ലാതെ ആകും. നമ്മൾ ചെയ്യുന്ന ചെറിയ പിഴകളും വലിയ പാതകങ്ങൾ ആയി വ്യാഖ്യാനിക്കപെടും. അകലാൻ ആയി അവർ തന്നെ കാരണങ്ങൾ കണ്ട്‌ പിടിക്കും. പോകെ പോകെ നമ്മൾ അവർക്ക് അന്യരായി മാറിക്കൊണ്ടിരിക്കും. എന്നിട്ടും നമ്മൾ അവരെ സ്നേഹിച്ചു കൊണ്ടേ ഇരിക്കും. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പരിഭവം പറയും. സങ്കടങ്ങളുടെ ഭാണ്ഡകെട്ട് അഴിക്കും. പക്ഷെ അവരുടെ അവഗണന നമ്മെ തളർത്തിക്കളയും. പരിഭവം യാചനയായി മാറും. കരഞ്ഞും പറഞ്ഞും അവരുടെ സ്നേഹത്തിനായി നമ്മൾ കേണു കൊണ്ടിരിക്കും! പക്ഷെ അവർ നമ്മെ നിർദാക്ഷിണ്യം അവഗണിച്ചു കൊണ്ടേ ഇരിക്കും.

ആ അവഗണനയിലും അവരിൽ നിന്നും ഒരു നല്ല വാക്കിനായി നമ്മൾ വൃഥാ ആഗ്രഹിച്ചു കൊണ്ടേ ഇരിക്കും. ഈ ചക്രവ്യൂഹത്തിൽ അകപ്പെടുന്നത് അധികവും സ്ത്രീകൾ ആയിരിക്കും. ചിലർക്ക് ഇതിൽ നിന്ന്‌ രക്ഷ നേടാനാകും. തിരിഞ്ഞു നടക്കാനാകും. എന്നാൽ ചിലർ ഇതിൽ കുരുങ്ങി സ്വയം ഹോമിക്കപെടും. ഇത്തരം ബന്ധങ്ങളിൽ പെടുന്ന ഓരോ സ്ത്രീയും കരുതുന്നത് അപ്പുറത്തുള്ള ആൾ തന്നെ ഒരു നാൾ സ്നേഹിച്ചിരുന്നു എന്നാണ്. അത് തന്നെ ആണ് വീണ്ടും വീണ്ടും ആ സ്നേഹത്തിന് വേണ്ടി യാചിക്കാൻ അവളെ പ്രേരിപ്പിക്കുന്നതും. എന്നാൽ ഈ കെട്ടുപാടുകളിൽ നിന്ന്‌ രക്ഷപെട്ട സ്ത്രീകൾക്ക് തിരിച്ചറിവുണ്ടാകും! അവർ നമ്മളെ സ്നേഹിച്ചിട്ടേ ഇല്ലെന്ന്...

ഇല്ല, അയാൾ നിങ്ങളെ ഒരിക്കലും സ്നേഹിച്ചിരുന്നില്ല! കാരണം നിങ്ങളെ ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾക്കും നിങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ സാധിക്കുകയില്ല! നിങ്ങളെ സ്വന്തം ജീവിതത്തിൽ നിന്ന്‌ ആട്ടിയകറ്റാൻ സാധിക്കുകയില്ല!
വിട്ടേക്കുക, തലയുയർത്തി തിരിഞ്ഞു നടക്കുക!
ഡോ. സൗമ്യ സരിൻ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാസമരം പിൻവലിച്ച്‌ സംഘടനകൾ  (20 minutes ago)

ശബരിമല മകരവിളക്ക് ഉത്സവത്തിന് സമാപനം...  (33 minutes ago)

കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവം...  (48 minutes ago)

കാസർകോട് സ്വദേശിയായ യുവാവിനും കർണാടക സ്വദേശിയ്ക്കും ദാരുണാന്ത്യം  (1 hour ago)

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....    (1 hour ago)

മലയാളി വീട്ടമ്മ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (2 hours ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (2 hours ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (9 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (9 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (10 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (10 hours ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (11 hours ago)

Malayali Vartha Recommends