ഭാര്യ പോലീസില്‍ പരാതി നല്‍കി..... യുവാവ് മൊബൈല്‍ ടവറില്‍ കയറി ഭാര്യ നോക്കി നില്‍ക്കെ തൂങ്ങി മരിച്ചു

ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് പോലീസ് സ്റ്റേഷനു സമീപത്തെ മൊബൈല്‍ ടവറില്‍ കയറി തൂങ്ങിമരിച്ചു. ഭാര്യ കണ്ടുനില്‍ക്കെയായിരുന്നു സംഭവം നടന്നത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്കതില്‍ പ്രഭാകരന്‍-പത്മിനി ദമ്പതികളുടെ മകന്‍ ശ്യാംകുമാറാ(ഗണപതി-35)ണു മരിച്ചത്. ബി.എസ്.എന്‍.എല്‍. ഓഫീസിനു മുകളിലെ ടവറിലാണ് ഇയാള്‍ കെട്ടിത്തൂങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.
പതിവായി മദ്യപിച്ചെത്തി വഴക്കിടുമെന്ന് ഇയാള്‍ക്കെതിരേ ഭാര്യ പ്രിയ വനിതാ സെല്ലില്‍ പരാതി നല്‍കിയിരുന്നു. പ്രിയയ്ക്കെതിരേ പരാതിയുമായി ശ്യാംകുമാര്‍ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തി.
പ്രിയയെ വിളിച്ചുവരുത്തണമെന്ന ആവശ്യം പോലീസ് അംഗീകരിക്കാതിരുന്നതോടെ മൊബൈല്‍ ടവറിനു മുകളിലേക്കു കയറിയിട്ട് ഭീഷണി മുഴക്കുകയായിരുന്നു. ഭാര്യ വന്ന് പരാതിയില്ലെന്ന് എഴുതിക്കൊടുത്തല്ലാതെ താഴെ ഇറങ്ങില്ലെന്ന് വാശി പിടിച്ചു.
ഒടുവില്‍ പോലീസുകാര്‍ പ്രിയയെ സ്ഥലത്തെത്തിച്ചെങ്കിലും ഇയാള്‍ താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഭാര്യയുടെ മുന്നില്‍ ലൈവായി മരിക്കാനായാണ് അവരെ വിളിച്ചുവരുത്തിയതെന്നു പറഞ്ഞ് ലുങ്കിയഴിച്ച് കഴുത്തില്‍ കുരുക്കിട്ട് കെട്ടിത്തൂങ്ങി. ആദ്യ ശ്രമത്തില്‍ കുരുക്കഴിഞ്ഞ് ഇയാള്‍ ടവറിന്റെ ഇടയിലുള്ള തട്ടില്‍ വീണു. അവിടെനിന്ന് എണീറ്റ് വീണ്ടും കെട്ടിത്തൂങ്ങുകയായിരുന്നു.
അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ ടവറില്‍ കയറി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇയാള്‍ മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നെന്നും മുമ്പ് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇന്നലെ മദ്യപിച്ചാണ് എത്തിയതെന്നും പോലീസ്.
"
https://www.facebook.com/Malayalivartha























