നാലുമാസം മുൻപ് ഭർതൃഗൃഹത്തിൽ ഇരുപത്തിയൊന്നുകാരി ജീവനൊടുക്കി; മരണത്തിന് കാരണക്കാർ അമ്മായമ്മയും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തം, ഭര്‍തൃവീട്ടുകാര്‍ ഇപ്പോഴും ഒളിവില്‍: കണ്ണീരിൽ കുതിർന്ന ആ കുടുംബം

വിസ്മയയുടെ മരണശേഷം നിരവധി ഗാർഹിക പീഡനകേസുകൾക്കാണ് വഴിത്തിരിവായത്. സ്ത്രീധനപ്രശ്നത്തിൽ പോലീസുകാർക്ക് ദിനംപ്രതി നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്നത് കൊടുങ്ങല്ലൂരില്‍ ഇരുപത്തിയൊന്നുകാരിയുടെ മരണമാണ്. ആര്യ ജീവനൊടുക്കിയിട്ട് നാലു മാസം പിന്നിടുമ്പോഴും നടപടിയെടുക്കാതിരിക്കുകയാണ് പോലീസ്.
മരണത്തിനുത്തരവാദികള്‍ ഭര്‍തൃവീട്ടുകാരാണെന്ന ആത്മഹത്യാക്കുറിപ്പിൽ വ്യക്തമായിരുന്നു. ഒളിവില്‍ കഴിയുന്ന ഭര്‍തൃവീട്ടുകാരുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിനിയായിരുന്നു ആര്യ. ഇരുപതാം വയസില്‍ വിവാഹം കഴിഞ്ഞു. കൊടുങ്ങല്ലൂര്‍ കാര സ്വദേശിയായ ഷിജിന്‍ ബാബുവായിരുന്നു ഭര്‍ത്താവ്. ഒന്നര വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവില്‍ ആര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആര്യയുടെ അച്ഛന്‍ സുദര്‍ശന്‍ മത്സ്യ തൊഴിലാളിയാണ്.
അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബം. പതിനാറു പവന്റെ ആഭരണം സ്ത്രീധനമായി കൊടുത്തിരുന്നു. ഇരുപതു പവന്‍ വേണമെന്ന് പറഞ്ഞ് ആര്യയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ആര്യയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍ വ്യക്തമാക്കുന്നു .
ആര്യയുടെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിനു ഉത്തരവാദികള്‍ അമ്മായിയമ്മയും ബന്ധുക്കളുമാണെന്ന് വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനും അമ്മയ്ക്കും അമ്മായിക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കൊടുങ്ങല്ലൂര്‍ പൊലീസ്അന്ന് കേസെടുത്തത്തിരുന്നു. ഗാര്‍ഹികപീഡന കുറ്റവും ചുമത്തി. എന്നാൽ ഭര്‍ത്താവും വീട്ടുകാരും ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സ്ത്രീധനത്തിനെതിരെ പൊതുസമൂഹത്തിൽ ഉയർന്നിരിക്കുന്ന പൊതുവികാരം പരാതികളായി പൊലീസിന് സമീപത്തേക്ക് എത്തിത്തുടങ്ങി. സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫിസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയെ വ്യാഴാഴ്ച മാത്രം മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 154 പേര്‍.
ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലിസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്നലെ 128 പരാതികള്‍ ലഭിച്ചു.ഈ പദ്ധതിയുടെ മൊബൈല്‍ നമ്ബറില്‍ വിളിച്ച് പരാതിപ്പെട്ടത് 64 പേരാണ്. വ്യാഴാഴ്ച വൈകീട്ട് എട്ടുമണിവരെയുള്ള കണക്കാണിത്.
https://www.facebook.com/Malayalivartha























