വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരിക്കുകയായിരുന്ന കുട്ടി റൂമിലേക്ക് പോയി; പുറത്ത് വരാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്, വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഒന്‍പത് വയസുകാരി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ നടക്കുന്ന സംഭവങ്ങൾ ഏവരെയും ഞെട്ടലിലാഴ്ത്തുകയാണ്. സ്ത്രീധന പീഡനവും തുടർന്നുള്ള ആത്മഹത്യയുമൊക്കെ ചർച്ചയാകുകയാണ്. ഇപ്പോഴിതാ ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ അമ്മയുടെ കുടുംബ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. .
നാട്ടുകല്‍ എല്‍ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ ഷിഫ. രണ്ട് മാസമായി അമ്മയുടെ വീട്ടിലായിരുന്ന കുട്ടി അടുത്തദിവസം അച്ഛന്റെ വീട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. വീട്ടുകാര്‍ക്കൊപ്പം ചക്ക കഴിച്ചിരിക്കുകയായിരുന്നു ഫാത്തിമ. ഈ സമയം കുട്ടിയുടെ അമ്മ ഷബീറയും നാല് വയസുകാരിയായ സഹോദരി ലിയയും മുത്തശ്ശിയും ഒപ്പമുണ്ടായിരുന്നു.
ഇതിനുപിന്നാലെ ഫാത്തിമ മുറിക്കുള്ളിലേക്ക് കയറി അരമണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങിയിരുന്നില്ല. മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ട് വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കുഞ്ഞിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
അതോടൊപ്പം തന്നെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള യാതൊന്നും വീട്ടിലുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ശ്രീകൃഷ്ണപുരം പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























