അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പുറത്തായി.... സിപിഎമ്മിനെ മറയാക്കി ക്വട്ടേഷൻ സംഘം... പിന്നിൽ പ്രമുഖരും!

കണ്ണൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘതലവൻ അർജുൻ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തായി. സ്വര്‍ണക്കടത്തിന്റെയും കൊള്ളയുടെയും രഹസ്യങ്ങളാണ് ഇതോടെ ഇപ്പോൾ പുറത്ത് വ്നനിരിക്കുന്നത്. കടത്തിന്റെയും കൊള്ളയുടെയും മാസ്റ്റര്‍ പ്ലാന്‍ പ്ലാന്‍ വെളിവാക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നാണ് ഭീഷണി. ഒറ്റയ്‌ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും അർജുൻ ഭീഷണി സന്ദേശത്തിൽ പറയുന്നു.
വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ കൈമാറിയ ശബ്ദ സന്ദേശങ്ങളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അര്‍ജുന്‍ ആയങ്കിയും സംഘവും ഇടുന്ന മാസ്റ്റർ പ്ലാനിന്റെ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.
അതീവ സങ്കീര്‍ണവും ഗുരുതരവുമായ കുറ്റകൃത്യത്തിനുള്ള ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്. ദുബായില്‍നിന്ന് ഒരാള്‍ സ്വര്‍ണം കടത്താന്‍ തയ്യാറെടുക്കുന്നു. അങ്ങനെ തയ്യാറാടുക്കുന്ന ആള്‍ കാരിയറെ സംഘടിപ്പിക്കുന്നു. ഈ കാരിയര്‍ സ്വര്‍ണം കടത്താനുള്ള 'സ്റ്റഡിക്ലാസ്' നല്‍കുകയാണ് ഈ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ പ്രധാന വോയിസിന്റെ ഉദ്ദേശലക്ഷ്യം.
സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, എവിടെ വെച്ച് കൊണ്ടുവരണം, ആര് നിങ്ങള്‍ക്കു തരും, മദ്യപിക്കരുത്, ശ്രദ്ധയോടെ ഇരിക്കണം, മറ്റുള്ളവരുടെ കോളുകള്‍ എടുക്കരുത് അങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് ഫസല്‍ എന്നയാള്‍ കാരിയറിന് നല്‍കുന്നത്. ഫസല്‍ എന്നയാള്‍ കാരിയറിന് സ്വര്‍ണവും വിമാന ടിക്കറ്റും എത്തിച്ചു നല്‍കും. ദുബായ് വിമാനത്താവളത്തിന്റെ പരിസരത്ത് എത്താനാണ് നിര്‍ദേശം നല്‍കുന്നത്.
സക്കീര്‍ സ്വര്‍ണവുമായി ദുബായില്‍നിന്ന് വരുമ്പോള്‍, ഇവിടെ കണ്ണൂരില്‍ അതുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരുക്കങ്ങളാണ് രണ്ടാമത്തേത്. യഥാര്‍ഥത്തില്‍ നസീര്‍ എന്നൊരാള്‍ക്കു വേണ്ടിയോ മഹ്മൂദ് എന്നൊരാള്‍ക്കു വേണ്ടിയോ ആണ് ഈ സ്വര്‍ണം കൊണ്ടുവരുന്നത്. എന്നാല്‍ നസീറിനോ മഹ്മൂദിനോ കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനാണ് അര്‍ജുന്‍ ആയങ്കിയും സംഘവും പദ്ധതിയിടുന്നത്.
ദുബായില്‍ നിന്ന് സ്വര്‍ണം കൊണ്ടു വരുന്ന കാര്യം ഇവിടെ ചോരുന്നു. കൊണ്ടുവരുന്ന ആള്‍ ആരാണ്, ഏത് വിമാനത്തില്‍ ഇവിടെ എത്തും, ആര്‍ക്കു വേണ്ടി കൊണ്ടുവരുന്നു എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോര്‍ത്തുന്നു. ആര്‍ക്കു വേണ്ടിയാണോ കൊണ്ടുവരുന്നത് ആ ചെറുസംഘങ്ങളെ മറികടന്ന് സ്വര്‍ണം തട്ടിയെടുക്കുന്ന വലിയ ആസൂത്രണമാണ് ശബ്ദരേഖയിലുള്ളത്.
രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന അര്‍ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമാകുന്ന രീതിയിലാണ് ഈ ഓഡിയോ ക്ലിപ്പ് ഉള്ളത്. സ്വര്‍ണവുമായി കണ്ണൂരില്‍ ഇറങ്ങിയാല്‍ ചെയ്യേണ്ട ഒരുക്കങ്ങളെല്ലാം അര്‍ജുന്‍ ആയങ്കി ചെയ്തിരിക്കുമെന്ന് വോയിസ് ക്ലിപ്പില്‍ പറയുന്നുണ്ട്. ഹോട്ടല്‍ സൗകര്യവും മദ്യവും ലഭിക്കും.
അവിടെ നിന്ന് മടങ്ങുമ്പോള്‍ മോശമല്ലാത്ത തരത്തില്‍ പണവും ലഭിക്കുമെന്നും വോയിസ് ക്ലിപ്പ് പറയുന്നു. പകരം കാരിയര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് വോയിസ് ക്ലിപ്പില്‍ നിര്‍ദേശം നല്‍കുന്നത്. കേസില്‍ പങ്കാളിത്തം ആരോപിക്കപ്പെടുന്ന അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
നാല് വർഷമായി സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അർജുൻ ഇതിനോടകം കോടികളുടെ സ്വർണം പിടിച്ചുപറിച്ചെന്നാണ് വിവരം. ഇയാൾ കഴിഞ്ഞ ദിവസം കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നിർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ,
പൊലീസ് എത്തും മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജുൻ ആയങ്കി ഫേസ്ബുക്കിൽ കുറിപ്പെഴുതിയിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.
സ്വർണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സി പി എം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























