രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസില്‍ സിബി മാത്യൂസിന് ഇടക്കാല ജാമ്യം.... തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്, ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും, ഇടക്കാല ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം

രാജ്യത്തെ പിടിച്ചു കുലുക്കിയ ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസില്‍ സിബി മാത്യൂസിന് ഇടക്കാല ജാമ്യം.... തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്, ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും, ഇടക്കാല ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി , 167 , 218 , 195 , 348 , 477 അ , 506 (1) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സി ബി ഐ കേസെടുത്തത്.
ഗൂഢാലോചന നടത്തി നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കി അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും മറ്റുമായി 18 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ന്യൂ ഡെല്‍ഹി സിബിഐ കേസെടുത്ത് എഫ് ഐ ആര്‍ , എഫ് ഐ എസ് തുടങ്ങിയ രേഖകള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വ്യാഴാഴ്ച സിബിഐ സമര്‍പ്പിച്ചു. മുന്‍ ഡിഐജി സിബി മാത്യൂസ് , സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍ , വഞ്ചിയൂര്‍ എസ്. ഐ തമ്പി. എസ് ദുര്‍ഗാ ദത്ത് , സിറ്റി പോലീസ് കമ്മീഷണര്‍ വി. ആര്‍. രാജീവന്‍ , ഡിവൈഎസ്പി കെ.കെ. ജോഷ്വ , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍ , ഇന്റലിജന്റ്‌സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ സി.ആര്‍.ആര്‍.നായര്‍ , ഡി സി ഐ ഒ ജി.എസ്. നായര്‍ , ബി സി ഐ ഒ കെ.വി. തോമസ് , കൊച്ചി ഐബി എ സി ഐ ഒ റ്റി. എസ്. ജയപ്രകാശ് , ക്രൈംബ്രാഞ്ച് നര്‍ക്കോട്ടിക് സെല്‍ എസ്.പി. ജി. ബാബുരാജ് , ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണ്‍ , ഡി സി ഐ ഒ ജോണ്‍ പുന്നന്‍ , ബേബി , സ്‌പെഷ്യല്‍ ബ്രാഞ്ച് എ റ്റി ഐ ഒ ഡിന്റ മത്യാസ് , സ്റ്റേറ്റ് ഇന്റലിജന്റ്‌സ് ബ്യൂറോ വി. കെ. മായിനി , സിബിസിഐഡി എസ് ഐ എസ്. ജോഗേഷ് എന്നിവരെ പ്രതിചേര്‍ത്താണ് സിബിഐ കേസെടുത്തത്.
കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്ന പോലീസുദ്യോസ്ഥര്‍ക്കുള്ള ഗുണപാഠവും മുന്നറിയിപ്പുമാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസ്.
ഐസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരവൃത്തിയാരോപിച്ച് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി 2018 സെപ്റ്റംബര്‍ 14 ന് ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി നിര്‍ദേശിക്കാന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു.
ജസ്റ്റിസ് ജയിന്‍ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീം കോടതി 2021 ഏപ്രില്‍ 15 ന് വ്യാജ ചാരക്കേസില്‍ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടന്വേഷണം നടത്താന്‍ ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് സിബിഐ പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ ഇട്ടത്. ജസ്റ്റിസ് ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടലുളവാക്കുന്നതെന്ന് നിരീക്ഷിച്ച കോടതി സിബിഐ അന്വേഷണത്തിനുത്തരവിട്ടു. നഷ്ടപരിഹാരമല്ല തന്നെ കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 24 വര്‍ഷം നീണ്ട നിയമയുദ്ധത്തിലാണ് സുപ്രീ കോടതി വിധി 2018 ല്‍ വന്നത്.
നമ്പി നാരായണന് നഷ്ടമായത് അന്തസും സ്വാതന്ത്ര്യവുമെന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അദ്ദേഹം നേരിട്ടത് കടുത്ത പീഡനമെന്നും കോടതി വിലയിരുത്തി. ദേശീയ പ്രശസ്തിയുള്ള , വിജയിച്ച ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നു പോകേണ്ടി വന്നത്. ആരെയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാമെന്ന പോലീസിന്റെ മനോഭാവമാണ് അദ്ദേഹത്തിന് ഇത്രയും വേദനയുണ്ടാക്കിയതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
1994 നവംബര്‍ 30 നാണ് നമ്പി നാരായണനെ ചാരക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഭൂതകാല മഹത്വമെല്ലാമുണ്ടായിട്ടും ചാരക്കേസില്‍ അറസ്റ്റിലായതോടെ നമ്പി നാരായണന് സമൂഹത്തില്‍ നിന്ന് വെറുപ്പ് നേരിടേണ്ടി വന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണ് വ്യക്തിയുടെ പ്രശസ്തി. എന്നാല്‍ ചാരക്കേസില്‍ അറസ്റ്റിലായതോടെ മനുഷ്യാവകാശത്തിന്റെ അടിസ്ഥാന ഘടകങ്ങളായ അന്തസും സ്വാതന്ത്രവും അദ്ദേഹത്തിന് നഷ്ടമായി. കസ്റ്റഡി പീഢനമെന്നത് ദേഹോപദ്രവം മാത്രമല്ല ഭരണഘടനയിലോ ശിക്ഷാ നിയമത്തിലോ പീഡനം (ടോര്‍ച്ചര്‍) എന്ന പദത്തിന് നിര്‍വ്വചനം പറയുന്നില്ല.
എന്നാല്‍ ദുര്‍ബലന് മേല്‍ പേശീബലമുള്ളവന്‍ അടിച്ചേല്‍പ്പിക്കുന്ന യാതനകളാണ് പീഡനമെന്ന് മറ്റൊരു കേസില്‍ സുപ്രീം കോടതി നിയമ വ്യാഖ്യാനം നടത്തിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തിയ ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തി വെറുതെ വിട്ട കേസല്ല ഇത്. അതീവ ഗൗരവമുള്ള വിഷയത്തില്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെ ചിലരെ അറസ്റ്റ് ചെയ്ത ശേഷം കേസ് സിബിഐക്ക് കൈമാറുകയാണ് പോലീസ് ചെയ്തത്. മനോരോഗത്തിന് ചികിത്സ നേരിടേണ്ടി വരുന്നത് ഒരു വ്യക്തിയുടെ അന്തസ്സിനാണ് ആഘാതമേല്‍പ്പിക്കുന്നത്. അന്യായ പ്രവൃത്തി കൊണ്ട് ആത്മാഭിമാനം ക്രൂശിക്കപ്പെടുമ്പോഴാണ് ഒരാള്‍ നീതിക്ക് വേണ്ടി നിലവിളിക്കുന്നത്. അയാള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കപ്പെടേണ്ടതും അപ്പോഴാണ്. നമ്പി നാരായണന്‍ കസ്റ്റഡിയില്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് സി ബി ഐ യുടെ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത് സുപ്രീം കോടതി വിധിയില്‍ എടുത്തു പറഞ്ഞു.
പോലീസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷ പരാമര്‍ശങ്ങളടങ്ങുന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര , ജസ്റ്റിസുമായ എ. എം. ഖാന്‍ വില്‍ക്കര്‍ , ഡി. വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ വിധിന്യായം. നമ്പി നാരായണനെതിരായ കേസ് തെറ്റാണെന്നും വ്യാജമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള സി ബി ഐ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തള്ളിയിരുന്നു. സംസ്ഥാനത്തിന്റെ ഉത്തരവ് റദ്ദാക്കിയിട്ടുപോലും ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്ന് വിധിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കസ്റ്റഡിയില്‍ പീഢനമുണ്ടായിട്ടില്ലെന്ന വാദം കോടതി തള്ളി. ശാരീരിക വേദനയുണ്ടാക്കുന്നത് മാത്രമല്ലപീഢനം. നമ്പി നാരായണന്‍ അനുഭവിച്ച തീവ്ര പീഡനങ്ങള്‍ സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കേരള പോലീസിന്റെ മുഴുവന്‍ നടപടികളും പകപോക്കലായിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറിയിരുന്നതിനാല്‍ അവരാണ് കുറ്റക്കാരെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി തള്ളി.
പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് നമ്പി നാരായണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
2018 ഒക്ടോബര്‍ 10 ന് നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയ നഷ്ട പരിഹാര തുകയായ 50 ലക്ഷം രൂപ സിബി മാത്യൂസ് , കെ.കെ.ജോഷ്വ , എസ്.വിജയന്‍ ,പുനരന്വേഷണത്തിന് വിജ്ഞാപനമിറക്കിയ ഉദ്യോഗസ്ഥര്‍ ' തുടങ്ങിയവരുടെ സ്ഥാവരജംഗമ സ്വത്തുക്കളില്‍ നിന്ന് ഈടാക്കിയെടുക്കാന്‍ 2019 മെയ് 5 ന് സംസ്ഥാന നിയമ സെക്രട്ടറി ഉത്തരവിട്ടു.
https://www.facebook.com/Malayalivartha

























