കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം: യുവാവ് പോലീസ് പിടിയിൽ

കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. പൂന്തുറ സ്വദേശി അഖിനേഷിനെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്.
സംഭവത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ചൈല്‍ഡ് ലൈനാണ് പോലീസിന് നിര്‍ദ്ദേശം നൽകിയിരുന്നത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് ഇപ്പോൾ മാറ്റിയിരിക്കുകയാ ണ്.
പെൺകുട്ടിയും അമ്മയും രണ്ടാനച്ചനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്.
https://www.facebook.com/Malayalivartha























