കോവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ പുറത്ത് വന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നേരിട്ട മറ്റൊരു പീഡന കഥയും

കോട്ടയത്ത് കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ താത്കാലിക ആരോഗ്യ പ്രവര്‍ത്തകനായ കോട്ടയം പാക്കില്‍ കൊച്ചുതോപ്പ് നെടുംപറമ്ബില്‍ സച്ചിന്‍ (24) നെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തില്‍ പൊലീസ് മൊഴിയെടുത്തപ്പോള്‍ നാല് വര്‍ഷം മുന്‍പ് ബന്ധു പീഡിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ ബന്ധു വെളിയനാട്, കുന്നുംകേരി പുല്ല് കൊച്ചുകരീത്തറ ബാജിയോ (28) നെയും പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം 13ന് നാട്ടകം പോളിടെക്‌നിക് കൊവിഡ് സെന്ററില്‍ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. 17ന് രാത്രിയില്‍ സച്ചിന്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.തുടര്‍ന്ന് 18ന് പെണ്‍കുട്ടി കൊവിഡ് സെന്റര്‍ അധികൃതര്‍ മുഖേന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതരെ വിവരം അറിയിച്ചു. ഇവര്‍ എത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, വിവരങ്ങള്‍ ചിങ്ങവനം പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി,പോലീസ് കൃത്യമായ മൊഴി രേഖപ്പെടുത്തിയത്.അപ്പോഴാണ് ചികിത്സയില്‍ കഴിഞ്ഞ സമയത്ത് താത്കാലിക ആരോഗ്യ പ്രവര്‍ത്തകന്‍ കടന്നുപിടിച്ച സംഭവും, 2017ല്‍ ബന്ധുകൂടിയായ ബാജിയോ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലെത്തി പീഡിപ്പിച്ച വിവരവും വിശദമാക്കിയത്.തുടര്‍ന്നായിരുന്നു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















