അടുത്ത പണി നടക്കില്ല... ടോമിന്‍ തച്ചങ്കരി ഡിജിപി ആകാതിരിക്കാന്‍ കളിച്ചവരുടെ മുമ്പില്‍ തന്നെ തച്ചങ്കരി വരും; അനില്‍ കാന്ത് പൊലീസ് മേധാവി കസേരയില്‍ തുടരുക 7 മാസത്തേക്കെന്ന് സൂചന; 7 മാസം കഴിഞ്ഞാല്‍ തച്ചങ്കരി പൊലീസ് മേധാവിയാകാന്‍ സാധ്യത

ടോമിന്‍ തച്ചങ്കരിയെ എങ്ങനേയും പുകച്ച് പുറത്ത് ചാടിക്കാനിരുന്നവര്‍ പോലീസിലുള്ളവര്‍ തന്നെയാണ്. പുതിയ ഡിജിപി ലിസ്റ്റില്‍ നിന്നും തച്ചങ്കരി പുറത്തായപ്പോള്‍ പലരും ആശ്വസിച്ചു.
എന്നാല്‍ അതിനേക്കാള്‍ വേഗത്തില്‍ വരുന്ന വാര്‍ത്ത തച്ചങ്കരി തിരിച്ചു വരുമെന്ന്. അനില്‍ കാന്ത് പൊലീസ് മേധാവി കസേരയില്‍ തുടരുക 7 മാസത്തേക്കെന്നു സൂചന. ശേഷം യുപിഎസ്‌സി അംഗീകാരത്തോടെ ഡിജിപി ടോമിന്‍ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതിനുള്ള ചര്‍ച്ചയും ധാരണയും സര്‍ക്കാര്‍-പൊലീസ് തലപ്പത്തു രൂപപ്പെട്ടു. അതിന്റെ ആദ്യ പടിയായിട്ടാണ്, 7 മാസം മാത്രം സര്‍വീസ് ബാക്കിയുള്ള അനില്‍ കാന്തിന്റെ നിയമന ഉത്തരവില്‍ 2 വര്‍ഷ കാലാവധിയെന്നു രേഖപ്പെടുത്താതിരുന്നത്. സീനിയോറിറ്റിയില്‍ മുന്‍പിലായിരുന്ന സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവര്‍ക്കു 2 വര്‍ഷത്തിലേറെ സര്‍വീസ് ഉണ്ടെന്നതും അനില്‍ കാന്തിനു അവസരം ലഭിക്കാന്‍ ഇടയാക്കി.
അനില്‍ കാന്ത് ചുമതലയേറ്റ ചടങ്ങില്‍ തച്ചങ്കരി, സുദേഷ്, സന്ധ്യ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. രാവിലെ ബെഹ്‌റയുടെ വിടവാങ്ങല്‍ പരേഡില്‍ ഇവര്‍ ഉണ്ടായിരുന്നു. പൊലീസ് മേധാവിക്കു സുപ്രീം കോടതി ഉത്തരവു പ്രകാരം 2 വര്‍ഷത്തെ കാലാവധി നല്‍കണം. എന്നാല്‍, അതിനു മുന്‍പു വിരമിക്കുന്നവര്‍ക്കു വേണമെങ്കില്‍ സ്വമേധയാ സ്ഥാനമൊഴിയാം.
അടുത്ത ജനുവരി 5 നാണ് അനില്‍കാന്ത് വിരമിക്കുന്നത്. ധാരണ ഇല്ലെങ്കില്‍ നിയമന ഉത്തരവില്‍ 2 വര്‍ഷം രേഖപ്പെടുത്തുമായിരുന്നു. അക്കാര്യം ഉത്തരവില്‍ പറയണമെന്നു നിര്‍ബന്ധമില്ലെന്നാണു നിയമ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചത്.
സീനിയോറിറ്റിയില്‍ ഒന്നാമനായ അരുണ്‍ കുമാര്‍ സിന്‍ഹ സംസ്ഥാനത്തേക്കു വരാന്‍ താല്‍പര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. രണ്ടാമനായ ടോമിന്‍ തച്ചങ്കരിയെ സ്വത്തു സമ്പാദനക്കേസിന്റെ പേരില്‍ സമിതി വെട്ടി. ശേഷം ആരെന്ന ചോദ്യത്തിന് ആദ്യം ഉത്തരം നല്‍കിയതു മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും വിരമിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായിരുന്നു. അനില്‍ കാന്തിനെ വിശ്വസിക്കാമെന്ന് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു.
തച്ചങ്കരിക്കെതിരായ വിജിലന്‍സ് കേസിന്റെ തുടരന്വേഷണം വൈകാതെ തീര്‍പ്പാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. അതിനു ശേഷം അക്കാര്യം കൂടി ഉള്‍പ്പെടുത്തി അനില്‍ കാന്ത് വിരമിക്കുന്നതിനു മുന്‍പേ യുപിഎസ്‌സി സമിതിക്കു വീണ്ടും പട്ടിക നല്‍കുമെന്നാണു സൂചന. അനില്‍ കാന്ത് വിരമിച്ച ശേഷം തച്ചങ്കരിക്ക് ഒന്നര വര്‍ഷവും സുദേഷിന് 9 മാസവും സന്ധ്യയ്ക്ക് ഒരു വര്‍ഷം 3 മാസവും സര്‍വീസുണ്ട്. അപ്പോഴത്തെ 3 അംഗ പട്ടികയില്‍ തച്ചങ്കരി ഇടം നേടിയാല്‍ പൊലീസ് മേധാവിയാകും.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് ഇന്നലെയാണ് ചുമതലയേറ്റത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിരമിച്ച ഒഴിവിലാണു നിയമനം. ഇന്നലെ രാവിലത്തെ മന്ത്രിസഭാ യോഗമാണ് അനില്‍ കാന്തിനെ നിയമിക്കാന്‍ തീരുമാനിച്ചത്. വൈകിട്ട് 5ന് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അനില്‍ കാന്തിനു ബെഹ്‌റ ബാറ്റണ്‍ കൈമാറി. പട്ടിക വിഭാഗത്തില്‍നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ കേരളത്തില്‍ ഡിജിപി ആകുന്നത്. ഡല്‍ഹി സ്വദേശിയായ അനില്‍ കാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇതുവരെ റോഡ് സുരക്ഷാ കമ്മിഷണറായിരുന്നു.
യുപിഎസ്‌സി നല്‍കിയ മൂന്നംഗ പട്ടികയില്‍ ആദ്യ 2 സ്ഥാനക്കാരായ 1987 ബാച്ചിലെ സുദേഷ് കുമാര്‍, ബി.സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് നിയമനം. എഡിജിപി പദവിയില്‍ നിന്നു ഡിജിപി ഗ്രേഡിലേക്കു സ്ഥാനക്കയറ്റം നല്‍കിയാണു നിയമനം.
സീനിയോറിറ്റിയില്‍ ഒന്നാമനായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ കേരളത്തിലേക്കു വരാന്‍ താല്‍പര്യമില്ലെന്നു യുപിഎസ്‌സിയെ അറിയിച്ചിരുന്നു. രണ്ടാമനായ ടോമിന്‍ ജെ.തച്ചങ്കരിയെ സമിതി ഒഴിവാക്കി. തുടര്‍ന്നാണു സര്‍ക്കാര്‍ അനില്‍ കാന്തിനെ തീരുമാനിച്ചത്. അതിനാല്‍ തന്നെയാണ് നിര്‍ണായക നീക്കം നടക്കുന്നത്.
https://www.facebook.com/Malayalivartha
























