രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്ന് കേരളത്തിൽ; സംസ്ഥാനത്തുള്ളത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന എട്ടു ജില്ലകൾ, രോഗവ്യാപന നിരക്ക് പത്തില്‍ താഴേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രണ്ടതെത് എത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ ജാഗ്രത വേണമെന്നും രോഗവ്യാപന നിരക്ക് പത്തില്‍ താഴേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്ന് കേരളത്തിലാണെന്നും കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറയു കയുണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന എട്ടു ജില്ലകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. പാലക്കാട്, മലപ്പുറം, കൊല്ലം, കാസര്‍കോട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണം. പരിശോധന, നിരീക്ഷണം, ചികിത്സ, സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങള്‍, വാക്സിനേഷന്‍ എന്നീ അഞ്ച് കാര്യങ്ങള്‍ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു.
രോഗവ്യാപനം വര്‍ധിക്കുന്നത് തടയുകയും പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനും 8 ജില്ലകളില്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ജില്ലാ ആക്ഷന്‍ പ്ലാന്‍, കേസുകളുടെ രേഖപ്പെടുത്തല്‍, വാര്‍ഡ്, ബ്ലോക്ക് തലത്തിലുള്ള പുനപരിശോധനകള്‍, നിരീക്ഷണ സംവിധാനങ്ങള്‍, കണ്ടൈന്‍മെന്റ് സോണുകളില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ ഈ ജില്ലകളില്‍ അടിയന്തരമായി നടപ്പാക്കണമെന്നും കേന്ദ്രആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് അയച്ച കത്തില്‍ പറഞ്ഞു.
അതോടൊപ്പം തന്നെ ഇന്ത്യയില്‍ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത് 45,951 പേര്‍ക്കാണ്. 817 പേരാണ് മരിച്ചത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് 1000ന് താഴെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏപ്രില്‍ 11ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഇതില്‍ മഹാരാഷ്ട്ര-231, തമിഴ്‌നാട്-118 എന്നിങ്ങനെയാണ് മരണസംഖ്യ കൂടിയ സംസ്ഥാനങ്ങള്‍. രാജ്യത്തെ ആകെ മരണസംഖ്യ 3,98,454 ആയി ഉയര്‍ന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























