കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല... ഹൈക്കോടതിയില്‍ ഇ.ഡിയുടെ വാദം ഇങ്ങനെ; ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍; ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചമിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയില്‍ ഇഡി നിരത്തിയ വാദങ്ങളാണ് ഇത്. ഇഡിയുടെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തു. ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി.
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. ജുഡിഷ്യല്‍ കമ്മീഷന്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. പരാതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ഇഡിയുടെ അഭിഭാഷകന്‍ ചൂണ്ടികാട്ടി.
അതേസമയം ജുഡീഷ്യല്‍ കമ്മീഷന് എതിരായ ഇഡിയുടെ ഹര്‍ജി നില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇഡി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണെന്നും മുഖ്യമന്ത്രിയെ ഹര്‍ജിയില്‍ കക്ഷിയാക്കിയ നടപടി തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് പ്രതികളെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവും, സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണവുമാണ് ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്തിന്റെ അന്വേഷണം സര്‍ക്കാരിന് തിരിച്ചടിയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടായിരുന്നു ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. കൂടാതെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് ജുഡീഷ്യല്‍ അന്വേഷണമെന്നും നേരത്തെ ഇഡി കോടതിയില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























